അമേരിക്കയിലെ നിശാക്ലബില്‍ വെടിവെപ്പ്; 13 മരണം
രാത്രിയോടെ ക്ലബിൽ എത്തിയ അക്രമി തുടരെ നിറയൊഴിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.
അമേരിക്കയിൽ നൈറ്റ് ക്ലബിലുണ്ടായ വെടിവെപ്പില്‍ പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ 13 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ലോസ് ആഞ്ജലസ് തൗസൻഡ് ഓക്സിലെ ഒരു ബാറിൽ നൂറോളം കോളേജ് വിദ്യാർഥികൾക്കായി നടത്തിയ പരിപാടിക്കിടെയാണ് വെടിവെപ്പ് നടന്നത്.
രാത്രിയോടെ ക്ലബിൽ എത്തിയ അക്രമി തുടരെ നിറയൊഴിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. വെടിവെപ്പിന് ശേഷം അക്രമിയെയുൾപ്പടെ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അക്രമത്തിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല. സംഭവത്തിന് ഭീകരവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും അധികൃതര്‍ പറയുന്നു.
ഒടുവിലായി കഴിഞ്ഞ മാസം പാർക്ക്ലാൻഡ് ഹെെസ്കൂളിൽ ഉണ്ടായ വെടിവെപ്പിനെ തുടർന്ന് രാജ്യത്ത് തോക്കുകൾ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യം വ്യാപകമായിരുന്നു. നിലവിലെ സംഭവം തോക്ക് നിരോധന ചർച്ച വീണ്ടും സജീവമാക്കിയിരിക്കുകയാണ്.