യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ്; ചരിത്ര നേട്ടം കൈവരിച്ച് മുസ്‌ലിം വനിതകള്‍   

Update: 2018-11-08 07:08 GMT
Advertising

അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്‌ലിം വനിതകള്‍ എന്ന ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ് റാഷിദ ത്‌ലൈബും ഇല്‍ഹാന്‍ ഒമറും. ഫലസ്തീന്‍-അമേരിക്കന്‍ വംശജയായ റാഷിദ മിഷിഗണില്‍ നിന്നാണ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മിനസോട്ടയില്‍ നിന്നാണ് ഇല്‍ഹാന്‍ ഒമര്‍ തിരഞ്ഞെടുക്കപ്പെട്ടത്.

റാഷിദ ത്ലൈബ് 

കഴിഞ്ഞ ഏപ്രിലില്‍ തന്നെ റാഷിദ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അവര്‍ക്കെതിരെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളോ മറ്റു പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളോ മത്സരരംഗത്തുണ്ടായിരുന്നില്ല. മിഷിഗണിലെ പതിമൂന്നാമത് കോണ്‍ഗ്രസ് ജില്ലയിലാണ് റാഷിദ എതിരില്ലാതെ മത്സരിച്ചത്. ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് തല്‍സ്ഥാനത്തുണ്ടായിരുന്ന ജോണ്‍ കോണ്‍യേഴ്‌സ് രാജി വെച്ച് ഒഴിവിലേക്കാണ് അവര്‍ മത്സരിച്ചത്.

മിനസോട്ടയിലെ അഞ്ചാമത് കോണ്‍ഗ്രസ് ജില്ലയില്‍ നിന്നാണ് സൊമാലി-അമേരിക്കന്‍ വംശജയായ ഇല്‍ഹാന്‍ ഒമര്‍ തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിലെ ആദ്യ മുസ്‌ലിം അംഗമായിരുന്ന കെയ്ത്ത് എലിസണെയാണ് അവര്‍ പരാജയപ്പെടുത്തിയത്. റാഷിദയും ഇല്‍ഹാന്‍ ഒമറും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളാണ്.

Tags:    

Similar News