അര്‍ജന്‍റീനയില്‍ വിമാനകമ്പനി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്; വിമാന സര്‍വീസുകള്‍ റദ്ദാക്കി
അര്‍ജന്‍റീനയിലെ പ്രധാന വിമാന സര്‍വീസായ എയറോലിനാസ് അര്‍ജന്‍റീനാസിന്‍റെ വിമാനങ്ങളാണ് ജീവനക്കാരുടെ മിന്നല്‍ പണി മുടക്കിനെത്തുടര്‍ന്ന് സര്‍വീസുകള്‍ റദ്ദാക്കിയത്. വേതന വര്‍ധന ആവശ്യപ്പെട്ടാണ് സമരം.
അര്‍ജന്‍റീനയില്‍ വിമാനകമ്പനി ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി . പണിമുടക്കിനെത്തുടര്‍ന്ന് നിരവധി യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. വേതന വര്‍ധന ആവശ്യപ്പെട്ടാണ് സമരം.
അര്‍ജന്‍റീനയിലെ പ്രധാന വിമാന സര്‍വീസായ എയറോലിനാസ് അര്‍ജന്‍റീനാസിന്‍റെ വിമാനങ്ങളാണ് ജീവനക്കാരുടെ മിന്നല്‍ പണി മുടക്കിനെത്തുടര്‍ന്ന് സര്‍വീസുകള്‍ റദ്ദാക്കിയത്. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം പണിമുടക്ക് ബാധിച്ചു. 100 ഓളം വിമാന സര്‍വീസുകള്‍ മുടങ്ങിയതായും 15000 ത്തോളം യാത്രക്കാരെ സമരം ബാധിച്ചതായും തൊഴിലാളി സംഘടന അധികൃതര്‍ പറഞ്ഞു. മുടങ്ങിയ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു. പണപ്പെരുപ്പം രൂക്ഷമായ അര്‍ജന്‍റീനയില്‍ വേതന വര്‍ധനവാണ് തൊഴിലാളികള്‍ പ്രധാനമായും ഉന്നയിക്കുന്ന ആവശ്യം.