ദക്ഷിണ കൊറിയ യു.എസ് കമാൻഡറായി ജനറൽ റോബർട്ട് ബി അബ്രാംസ് ചുമതലയേറ്റു

ഉത്തര കൊറിയന്‍ അതിർത്തിക്ക് സമീപമുള്ള പിയോന്‍ഗ്ടാക്കിലെ ചടങ്ങിൽ വെച്ചാണ് റോബർട്ട് ബി അബ്രാംസ് ചുമതലയേറ്റത്.

Update: 2018-11-09 04:10 GMT
Advertising

ദക്ഷിണ കൊറിയയിലെ പുതിയ യു.എസ് കമാൻഡറായി ജനറൽ റോബർട്ട് ബി അബ്രാംസ് ചുമതലയേറ്റു. ഉത്തര കൊറിയന്‍ അതിർത്തിക്ക് സമീപമുള്ള പിയോന്‍ഗ്ടാക്കിലെ ചടങ്ങിൽ വെച്ചാണ് റോബർട്ട് ബി അബ്രാംസ് ചുമതലയേറ്റത്. ജനറൽ വിന്‍സെന്‍റ് ബ്രൂക്കസിൽ നിന്നാണ് അബ്രാംസ് ദക്ഷിണ കൊറിയയിലെ 28000 യു.എസ് സൈനിക ട്രൂപ്പിന്‍റെ ചുമതലയേറ്റെടുത്തത്.

ഐക്യരാഷ്ട്രസഭയുടെ സൈന്യത്തിന്‍റെ തലവനായും, കൊറിയ യു.എസ് സംയുക്ത സൈന്യത്തിന്‍റെ തലവനായും റോബർട്ട് അബ്രാംസ് ചുമതല വഹിച്ചിട്ടുണ്ട്. കൊറിയയുമായുള്ള ബന്ധം നില നിര്‍ത്തുന്നതിന് പ്രതിജ്ഞ ബദ്ദമാണെന്ന് സ്ഥാനമേറ്റെടുത്തതിന് ശേഷം പുതിയ കാമന്‍ഡര്‍ പറഞ്ഞു. കൊറിയന്‍ സൈന്യവും അമേരിക്കന്‍ സൈന്യവും സംയുക്തമായി ഈ ആഴ്ചയാദ്യം കൊറിയന്‍ മറൈന്‍ എക്സ് ചേഞ്ച് പ്രോഗ്രാമിന്‍റെ കീഴിൽ സൈനിക പരിശീലനം നടത്തിയിരുന്നു. 1950-53 കാലഘട്ടത്തിലെ യുദ്ദം അവസാനിച്ചതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടത്താനും കൊറിയന്‍ സമ്മര്‍ദ്ദമുണ്ട്.

Tags:    

Similar News