റോബേര്‍ട്ട് മുള്ളറുടെ സ്ഥാനം സംരക്ഷിക്കണമെന്നാവശ്യം ശക്തം

യു എസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് രാജിവെച്ചതിന് പിന്നാലെ സ്പെഷ്യല്‍ കൌണ്‍സില്‍ റോബേര്‍ട്ട് മുള്ളറുടെ സ്ഥാനം സംരക്ഷിക്കണമെന്നാവശ്യം ശക്തം.

Update: 2018-11-10 03:59 GMT
Advertising

യു എസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് രാജിവെച്ചതിന് പിന്നാലെ സ്പെഷ്യല്‍ കൌണ്‍സില്‍ റോബേര്‍ട്ട് മുള്ളറുടെ സ്ഥാനം സംരക്ഷിക്കണമെന്നാവശ്യം ശക്തം. ഇക്കാര്യമാവശ്യപ്പെട്ട് അമേരിക്കയില്‍ ആയിരങ്ങൾ പ്രകടനം നടത്തി.

ഇടക്കാല തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിക്ക് പിന്നാലെയായിരുന്നു അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിന്റെ രാജി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരമായിരുന്നു സെഷന്‍സിന്റെ രാജി. ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചതോടെ സര്‍ക്കാരിനെതിരായ അന്വേഷണങ്ങൾ ചെറുക്കാന്‍ തനിക്ക് വേണ്ടപ്പെട്ടയാളെ നിയമിക്കാനായാണ് ട്രംപ് സെഷന്‍സിന്റെ രാജി ആവശ്യപ്പെട്ടത്. താങ്കളുടെ ആവശ്യപ്രകാരം രാജിവെക്കുന്നുവെന്നാണ് സെഷന്‍സ് നല്‍കിയ രാജിക്കത്തില്‍ പറഞ്ഞിരുന്നത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍‍ ഇടപെടല്‍ അന്വേഷിക്കുന്നത് സ്പെഷ്യല്‍ കൌണ്‍സിലായ റോബര്‍ട്ട് മുള്ളറാണ്. ട്രംപിന്റെ നിരവധി സഹായികള്‍ക്കെതിരെ മുള്ളര്‍ ഇതിനകം ക്രിമിനല്‍ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സ്പെഷ്യല്‍ കൌണ്‍സില്‍ എന്ന നിലയില്‍ റോബേര്‍ട്ട് മുള്ളറെ സംരക്ഷിക്കണമെന്നാവശ്യം ശക്തമാകുന്നത്. ഇക്കാര്യമാവശ്യപ്പെട്ട് ആയിരങ്ങളാണ് അമേരിക്കയില്‍ പ്രകടനം നടത്തിയത്. മുള്ളറുടെ നേതൃത്വത്തിലുള്ള അന്വേഷണം ഏതാണ്ട് അന്തിമഘട്ടത്തിലെത്തി നില്‍ക്കുകയാണ്. കേസില്‍ മുള്ളറും സംഘവും അന്തിമറിപ്പോര്‍ട്ട് തയ്യാറാക്കുകയാണെന്നാണ് അമേരിക്കയിലെ മാധ്യമങ്ങള്‍ പറയുന്നത്.

Tags:    

Similar News