അമേരിക്കയിലെയും ചൈനയിലേയും ഉന്നത ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തി
ഡൊണള്‍ഡ് ട്രംപ് - ഷി ജിന്‍ പിങ് കൂടിക്കാഴ്ചക്ക് ചൈനയിലേയും ഉന്നത ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തി.
ഡൊണള്‍ഡ് ട്രംപ് - ഷി ജിന്‍ പിങ് കൂടിക്കാഴ്ചക്ക് മുന്നോടിയായി അമേരിക്കയിലെയും ചൈനയിലേയും ഉന്നത ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തി. വാഷിങ്ടണില്‍ നടന്ന കൂടിക്കാഴ്ചയില്‍ വ്യാപാര യുദ്ധമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ, പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് എന്നിവരാണ് ചർച്ചയിൽ യു.എസിനെ പ്രതിനിധീകരിച്ചത്.
പ്രതിരോധമന്ത്രി വെയ് ഫെങ്ഹെ, വാഷിങ്ടനിലെ മുൻ ചൈനീസ് പ്രതിനിധിയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവുമായ യാങ് ജിയേച്ചി എന്നിവർ ചൈനയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. അർജന്‍റീനയിൽ നടക്കുന്ന ജി-20 ഉച്ചകോടിയോടനുബന്ധിച്ച് യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങും തമ്മിൽ കൂടിക്കാഴ്ച നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഉന്നതതല ചർച്ച നടക്കുന്നത്.
ചൈനയിൽ നിന്നുള്ള 20000 കോടി ഡോളറിന്‍റെ ഉൽപന്നങ്ങൾക്കു യു.എസ് തീരുവ ഏർപ്പെടുത്തിയതിനു പിന്നാലെ യു.എസിൽ നിന്നുള്ള ഉൽപന്നങ്ങൾക്കു ചൈനയും ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ദക്ഷിണ ചൈന ഉൾക്കടലിലെ തർക്കങ്ങളും ചര്‍ച്ചയായി. ചൈനയിലെ മുസ്‍ലിം ന്യൂനപക്ഷമായ ഉയ്ഗർ വംശജര്‍ക്കെതിരായ നടപടിയില്‍ അമേരിക്ക പ്രതിഷേധം അറിയിച്ചു.