ദേശീയവാദത്തെ ചെറുക്കണമെന്ന് ലോകനേതാക്കളോട് ഇമ്മാനുവല്‍ മാക്രോണ്‍

ഒന്നാംലോക മഹായുദ്ധം അവസാനിപ്പിച്ചുകൊണ്ട് ഒപ്പുവെച്ച വെടിനിര്‍‌ത്തല്‍‌ കരാറിന്റെ 100ആം വാര്‍ഷികാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഫ്രഞ്ച് പ്രസിഡനറ് പ്രസിഡന്റ്.

Update: 2018-11-12 02:09 GMT
Advertising

ദേശീയവാദത്തെ ചെറുക്കണമെന്ന് ലോകനേതാക്കളോട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ആഹ്വാനം. സ്വന്തം താല്‍പര്യം നടപ്പാക്കണമെന്ന് ശഠിക്കുന്നത് ധര്‍മിക മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും മാക്രോണ്‍ മുന്നറിയിപ്പ് നല്‍കി.

ഒന്നാംലോക മഹായുദ്ധം അവസാനിപ്പിച്ചുകൊണ്ട് സഖ്യകക്ഷികളും എതിരാളിയായ ജര്‍മനിയും തമ്മില്‍ ഒപ്പുവെച്ച വെടിനിര്‍‌ത്തല്‍‌ കരാറിന്റെ 100ആം വാര്‍ഷികാചരണത്തോടനുബന്ധിച്ച് പാരീസിലെ ആര്‍ക് ഡി ട്രയംഫില്‍ അജ്ഞാത ഭടന്റെ സ്മാരകത്തിന് മുന്നില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഫ്രഞ്ച് പ്രസിഡനറ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.

സ്വരാജ്യത്തിന് നേര്‍ വിപരീതമായ ദേശീയവാദത്തെ ചെറുക്കണമെന്ന് മക്രോണ്‍ ലോകനേതാക്കളോട് ആഹ്വാനം ചെയ്തു. മറ്റുള്ളവര്‍ക്ക് എന്ത് സംഭവിച്ചാലും വേണ്ടില്ല, സ്വന്തം താത്പര്യം നടപ്പാക്കണമെന്ന് ശഠിക്കുന്നത് ധാര്‍മികമൂല്യങ്ങളെ തുടച്ചുനീക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അക്രമം, ഭീകരവാദം, യുദ്ധം ഇവയെല്ലാം ദോഷകരമായി ബാധിക്കുന്നത് ഭാവി തലമുറയെയാണ്. അതിന് ഉത്തരവാദികള്‍ നമ്മളാകരുത്. സമാധാനത്തിന് വേണ്ടിയാണ് നാം പോരാടേണ്ടതെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍ അടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങിലാണ് മാക്രോണിന്റെ മുന്നറിയിപ്പ്.

Tags:    

Similar News