ശക്തമായ ആക്രമണ പ്രത്യാക്രമണങ്ങൾക്ക് ശേഷം ഗസയില്‍ വെടിനിര്‍ത്തലിന് തീരുമാനം

കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന ആക്രമണ പ്രത്യാക്രമണങ്ങൾക്ക് ശേഷമാണ് ഗസയില്‍ വെടിനിര്‍ത്തലിന് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.

Update: 2018-11-14 02:25 GMT
Advertising

ശക്തമായ ആക്രമണ പ്രത്യാക്രമണങ്ങൾക്ക് ശേഷം ഗസയില്‍ വെടിനിര്‍ത്തലിന് തീരുമാനം. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഇസ്രായേലുമായി വെടിനിര്‍ത്തലിന് തീരുമാനിച്ചതായി ഫലസ്തീനാണ് അറിയിച്ചത്.

കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന ആക്രമണ പ്രത്യാക്രമണങ്ങൾക്ക് ശേഷമാണ് ഗസയില്‍ വെടിനിര്‍ത്തലിന് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. ഞായറാഴ്ച ഗസയില്‍ ഇസ്രായേല്‍ സൈനികര്‍ നുഴഞ്ഞുകയറിയതോടെയാണ് ഈ ആക്രമണങ്ങളുടെ തുടക്കം. മൂന്ന് ദിവസങ്ങളിലായി പന്ത്രണ്ടോളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിരോധവുമുണ്ടായി. ഒരു സൈനികനടക്കം രണ്ട് ഇസ്രായേലികൾ ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. രക്തരൂഷിത ദിനങ്ങള്‍ക്കൊടുവിലാണ് വെടിനിര്‍ത്തലിനുള്ള തീരുമാനം. ‌‌‌

ഈജിപ്തിന്റെ മധ്യസ്ഥതിയില്‍ നടന്ന ചര്‍ച്ചയില്‍ വെടിനിര്‍ത്തലിന് തീരുമാനമായതായി ഫലസ്തീനാണ് അറിയിച്ചത്. എന്നാല്‍ ഇക്കാര്യം ഇസ്രായേല്‍ സ്ഥിരീകരിച്ചിട്ടില്ല. വെടിനിര്‍ത്തലിന് വ്യത്യസ്ത മധ്യസ്ഥര്‍ വഴി ഫലസ്തീന്‍ ശ്രമിക്കുന്നതായി ഒരു ഇസ്രായേല്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗസ മുനമ്പില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കുകയാണെങ്കില്‍ വെടിനിര്‍ത്തലിന് തയ്യാറാണെന്ന് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ പറഞ്ഞിരുന്നു.

Tags:    

Similar News