സ്വന്തം പ്രവിശ്യകള്‍ തന്നെ കൈകാര്യം ചെയ്യാനാവുന്നില്ല, പാകിസ്താന് കശ്മീര്‍ ആവശ്യമില്ലെന്നും അഫ്രീദി 

പാകിസ്താന് കശ്മീര്‍ ആവശ്യമില്ല, സ്വന്തം രാജ്യത്തെ നാല് പ്രവിശ്യകള്‍ തന്നെ കൈകാര്യം ചെയ്യാനാവുന്നില്ലെന്നും അഫ്രീദി പറഞ്ഞു

Update: 2018-11-14 11:36 GMT
Advertising

കശ്മീര്‍ വിഷയത്തില്‍ വീണ്ടും വിവാദ പ്രസ്താവനയുമായി പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി. പാകിസ്താന് കശ്മീര്‍ ആവശ്യമില്ല, സ്വന്തം രാജ്യത്തെ നാല് പ്രവിശ്യകള്‍ തന്നെ പാകിസ്താന് കൈകാര്യം ചെയ്യാനാവുന്നില്ലെന്നും അഫ്രീദി പറയുന്നു. ബ്രിട്ടനില്‍ വെച്ചാണ് അഫ്രീദി ഇക്കാര്യങ്ങള്‍ പറയുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പുതിയ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനുള്ള ഉപദേശം എന്ന നിലക്കും അഫ്രീദിയുടെ ഈ പ്രസ്താവനയെ സമൂഹമാധ്യമങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്.

പാകിസ്താന് കശ്മീര്‍ ആവശ്യമില്ലെന്ന് ഞാന്‍ പറയുന്നു, സ്വന്തം രാജ്യത്തിന്റെ നാല് പ്രവിശ്യകള്‍ തന്നെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുകയാണ്, പക്ഷേ കശ്മീര്‍ ഇന്ത്യക്കും നല്‍കരുത്, അത് സ്വതന്ത്രമായി നിലനില്‍ക്കണം, ജനങ്ങള്‍ മരിക്കാതിരിക്കണം, മനുഷ്യത്വമാണ് വലുതെന്നും ഏത് വിഭാഗത്തില്‍പെട്ട ആര് മരിച്ചാലും വേദനാജനകമാണെന്നും അഫ്രീദി പറയുന്നു. കശ്മീര്‍ വിഷയത്തില്‍ നേരത്തെയും അഫ്രീദി വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. പലരും താരത്തിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.

നിലവിലെ കശ്മീര്‍ പ്രശ്നങ്ങളില്‍ ആശങ്കയുണ്ടെന്നും യു.എന്‍ ഇടപെടല്‍ ആവശ്യമാണെന്നുമായിരുന്നു അഫ്രീദിയുടെ വിവാദമായൊരു ട്വീറ്റ്. നിരവ ധി കശ്മീര്‍ ആരാധകര്‍ പാകിസ്താന്‍ ക്രിക്കറ്റിനെ പിന്തുണക്കുന്നുണ്ടെന്ന പ്രസ്താവനയും വിവാദമായിരുന്നു. 2016ലായിരുന്നു അഫ്രീദിയുടെ ഈ പ്രസ്താവന.

Tags:    

Similar News