സൂയസ് കനാലിന് 150-ാം വയസ്സ്

മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈജിപ്തിലെ കടല്‍പാതയാണ് സൂയസ് കനാല്‍. ഏഷ്യയെയും യൂറോപ്പിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാന സമുദ്രമാര്‍ഗം  

Update: 2018-11-17 05:12 GMT
Advertising

ലോകത്തെ ഏറ്റവും നിര്‍ണായകവും പ്രധാന്യമേറിയതുമായ സമുദ്രപാതയാണ് സൂയസ് കനാല്‍. 1869 നവംബര്‍ 17 നാണ് സൂയസ് കനാലിന്റെ ഉദ്ഘാടനം നടന്നത്.

മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈജിപ്തിലെ കടല്‍പാതയാണ് സൂയസ് കനാല്‍. ഏഷ്യയെയും യൂറോപ്പിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാന സമുദ്രമാര്‍ഗം എന്നതാണ് സൂയസ് കനാലിന്റെ പ്രത്യേകത.

സൂയസ് കനാൽ പ്രവർത്തനമാരംഭിക്കുന്നതിന് മുമ്പ് മെഡിറ്ററേനിയൻ കടലിനും ചെങ്കടലിനും ഇടയിൽ ചരക്കുകൾ കരമാർഗ്ഗമാണ് കടത്തിയിരുന്നത്. ചരിത്രാതീത കാലം മുതല്‍ ഈ പ്രദേശത്ത് കനാലുണ്ടായിരുന്നതായും ഏഴാം നൂറ്റാണ്ടിനു ശേഷം പ്രകൃതി ദുരന്തങ്ങളില്‍പെട്ട് കനാല്‍ നശിച്ചയായും കരുതപ്പെടുന്നു.

ഈജിപ്ത് നെപ്പോളിയന്റെ അധീശത്വത്തിനു കീഴിലായിരുന്ന 1854ലാണ് സൂയസ് കനാലിന്റെ നിര്‍മാണം ആരംഭിക്കാന്‍ തീരുമാനമെടുത്തത്, 1985 ഏപ്രില്‍ ആണ് നിര്‍മാണം തുടങ്ങിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള എഞ്ചിനീയര്‍മാരും നിര്‍മാണ വിദഗ്ധരും ചേര്‍ന്ന് 100 മൈല്‍ ദൂരമാണ് കനാല്‍ നിര്‍മിച്ചത്. നിര്‍മാണ കാലത്താണ് ഈജിപ്തില്‍ കോളറ പടര്‍ന്നു പിടിക്കുന്നത്, ഇത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകാന്‍ കാരണമായി.

1869 നവംബര്‍ 17 നാണ് സൂയസ് കനാലിന്റെ ഉദ്ഘാടനം നടന്നത്. നെപ്പോളിയന്‍ മൂന്നാമന്റെ പത്‌നിയും ഫ്രഞ്ച് ചക്രവര്‍ത്തിനിയുമായ യൂജിന്‍ ആണ് ഉത്ഘാടനം ചെയ്തത്. ഫ്രഞ്ച് ആധിപത്യത്തിനു ശേഷം ഈജിപ്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് കീഴിലായി. സൂയസ് കനാലിന്റെ നിയന്ത്രണവും ബ്രിട്ടീഷുകാര്‍ ഏറ്റെടുത്തു.

1956 ജൂലൈ 26 നു ഈജിപ്ത് പ്രസിഡണ്ടായിരുന്ന ജമാല്‍ അബ്ദുൾ നാസർ, സൂയസ് കനാൽ ദേശസാത്കരിച്ചത് ലോക രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന അധ്യായമായി മാറി. ഈജിപ്തിന്റെ നടപടിയെത്തുടര്‍ന്ന് ഇസ്രയേല്‍ ഇവിടേക്ക് അതിക്രമിച്ചു കയറി. യുഎന്‍, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവരുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഇസ്രയേല്‍ പിന്‍വാങ്ങുന്നത്.

സിനായ് പ്രവിശ്യയില്‍ ഇസ്രയേല്‍ കയ്യേറ്റം നടത്തിയതിനെ തുടര്‍ന്ന് ഈജിപ്ത് ഇസ്രയേലുമായി നടത്തിയ ആറുദിവസം നീണ്ട യുദ്ധത്തെ തുടര്‍ന്ന് സൂയസ് കനാല്‍ ഈജിപ്ത് അടച്ചു. 1975 ലാണ് ഇത് വീണ്ടും തുറന്നത്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ നാവികപാതയാണ് ഇന്നും സൂയസ് കനാല്‍. ഏതാണ്ട് 400 മില്യണ്‍ ചരക്കുകള്‍ വഹിച്ചുകൊണ്ട് ദിവസേന അമ്പതോളം കപ്പലുകളാണ് ഇതുവഴി കടന്നുപോകുന്നത്.

Tags:    

Similar News