ഷേക്ക്ഹാന്‍ഡ് നല്‍കാത്തതിന് പങ്കാളിയെ വെടിവെച്ച് കൊന്ന അധോലോക നായകന്‍
ഷേക്ക്ഹാൻഡ് നൽകാത്തതിന് കള്ളക്കടത്ത് തലവൻ പങ്കാളിയെ വകവരുത്തിയതായി പരാതി. അമേരിക്കയിലെ മയക്കുമരുന്ന് ഇടപാടുകരനായ അധോലോക ഭീകരൻ ജാക്വിൻ എൽ ചാപ്പൊ
ഗുസ്മാൻ ആണ് സഹപങ്കാളിയെ വധിച്ചു കളഞ്ഞത്. മുൻ പങ്കാളിയായിരുന്ന ജീസസ് സംപാടയാണ് ഗുസ്മാനെതിരെ പ്രോസിക്യൂഷന് മുന്നിൽ വെളിപ്പെടുത്തൽ നടത്തിയത്. മയക്കുമരുന്ന് കേസിൽ പിടിയിലായി ശിക്ഷ അനുഭവിക്കുന്ന വ്യക്തിയാണ് സംപാട.
കൊക്കെയ്ൻ, ഹെറോയിൻ, മരിജുവാന ഉൾപ്പടെയുള്ള മയക്കുമരുന്നുകളുടെ ഇടപാടുകളുടെ പേരിലും, കൊലക്കുറ്റമുൾപ്പടെ വിവിധ പതിനേഴോളം കേസുളിൽ അമേരിക്കയിലെ ബ്രൂക്ക്ലിൻ കോടതിയിൽ വിചാരണ നേരിട്ടു കൊണ്ടിരിക്കുകയാണ് ഗുസ്മാൻ.
2004ൽ തന്റെ പ്രതിയോഗി ഗ്യാങ്ങുമായുള്ള കൂടിക്കാഴ്ച്ചക്കിടെ തനിക്ക് ഷേക്ക്ഹാൻഡ് നൽകാൻ വിസമ്മതിച്ച റുഡോൾഫ് കാരില്ലോ എന്നയാളെ കൊല്ലാൻ ഗുസ്മാൻ ഉത്തരവിട്ടെന്നാണ് ആരോപണം. അന്ന്
ഗുസ്മാന്റെ പങ്കാളിയായിരുന്നു സംപാട. മുൻപ് മെക്സിക്കോയിലെ തടവറയിൽ നിന്ന് ഹെലികോപ്ടർ വഴി ഗുസ്മാന് രക്ഷപ്പെടാൻ സഹായമൊരുക്കിയത് താനാണെന്നും സംപാട മൊഴി നൽകിയിരുന്നു. ഇതിനും പുറമെ ഗുസ്മാന്റ പല ഇടപാടുകളെ കുറിച്ചും സംപാട സൂചനകൾ നൽകിയിട്ടുണ്ട്.
ലോകത്തെ തന്നെ കുപ്രസിദ്ധ പിടികിട്ടാപുള്ളിയായിരുന്ന ജാക്വിൻ
ഗുസ്മാൻ 2016ൽ മെക്സിക്കോയിൽ വെച്ചാണ് പിടിയിലാകുന്നത്. നിരവധി തവണ ജയിൽ ചാടിയ ഗുസ്മാൻ്റെ വിചാരണ അമേരിക്കയിൽ കനത്ത സുരക്ഷയിലാണ് നടക്കുന്നത്.