മെക്സിക്കന്‍ അതിര്‍ത്തിയിലെത്തിയ കുടിയേറ്റക്കാര്‍ക്കെതിരെ പ്രതിഷേധം

മെക്സിക്കന്‍ അതിര്‍ത്തിയിലെത്തിയ കുടിയേറ്റക്കാര്‍ക്കെതിരെ ടിജ്വാന പ്രദേശവാസികളുടെ പ്രതിഷേധം. കുടിയേറ്റക്കാര്‍ തിരിച്ചുപോകണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ സംഘടിച്ചത്.

Update: 2018-11-20 04:19 GMT
Advertising

മെക്സിക്കന്‍ അതിര്‍ത്തിയിലെത്തിയ കുടിയേറ്റക്കാര്‍ക്കെതിരെ ടിജ്വാന പ്രദേശവാസികളുടെ പ്രതിഷേധം. കുടിയേറ്റക്കാര്‍ തിരിച്ചുപോകണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ സംഘടിച്ചത്. കുടിയേറ്റക്കാരുടെ വരവ് അപകടകരമാണെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം. നൂറുക്കണക്കിന് ടിജ്വാന പ്രദേശവാസികളാണ് കുടിയേറ്റക്കാര്‍ക്കെതിരെ രംഗത്തുവന്നത്. മെക്സിക്കന്‍ പതാക ഉയര്‍ത്തിക്കാട്ടിയും ദേശീയ ഗാനം പാടിയും അവര്‍ പ്രതിഷേധം അറിയിച്ചു. കുടിയേറ്റക്കാര്‍ തിരിച്ചുപോവുക എന്ന മുദ്രാവാക്യങ്ങളുമുയര്‍ത്തി.

അതിര്‍ത്തിയില്‍ നിന്നും ഒന്നര കിലോമീറ്ററിലേറെ അകലെയായിരുന്നു പ്രതിഷേധങ്ങള്‍ നടന്നത്. കുടിയേറ്റക്കാര്‍ വരുന്നത് ടിജ്വാനക്ക് പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. കുടിയേറ്റക്കാര്‍ക്കായി തങ്ങളുടെ നികുതിപ്പണം ചിലവഴിക്കപ്പെടുമോ എന്ന ആശങ്ക ഈ പ്രതിഷേധക്കാര്‍ക്കുണ്ട്. അതിനാല്‍ തന്നെ തങ്ങള്‍ക്ക് ഇവരെ ആവശ്യമില്ലെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം. കുടിയേറ്റക്കാര്‍‌ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന് പരിശോധിക്കപ്പെടണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

മധ്യ അമേരിക്കന്‍ കുടിയേറ്റക്കാരാണ് മെക്സിക്കന്‍ അതിര്‍ത്തിയില്‍ എത്തിയിരിക്കുന്നത്. ആയിരക്കണക്കിന് കുടിയേറ്റക്കാരാണ് നിലവില്‍ ഇവിടെയുള്ളത്. എണ്ണം പതിനായിരത്തോട് അടുക്കുകയാണെന്നാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍. അമേരിക്കയിലെ അതിര്‍ത്തി പരിശോധന ഉദ്യോഗസ്ഥര്‍ ഒരു ദിവസം കൈകാര്യം ചെയ്യുന്നത് അഭയം നല്‍കണമെന്ന 100 പേരുടെ ആവശ്യമാണ്. അവരുടെ പേര് വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇതിനോടകം ഇതില്‍ 3000 പേരുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം ഹോണ്ടുറാസില്‍ നിന്നെത്തിയിരുന്ന 1800 കുടിയേറ്റക്കാര്‍ സ്വദേശത്തേക്ക് തിരിച്ചുപോയിട്ടുണ്ടെന്ന് മെക്സിക്കോയിലെ ഹോണ്ടുറാസ് അംബാസിഡര്‍ ആല്‍‍ഡെന്‍ റിവെറയും വ്യക്തമാക്കി.

Tags:    

Similar News