കാബൂളിൽ നബിദിനാഘോഷങ്ങൾക്കിടെ ചാവേർ സ്ഫോടനം; 50 പേര്‍ കൊല്ലപ്പെട്ടു

30 ആംബുലന്‍സുകളിലായാണ് പരിക്കേറ്റവരെ ആ​​ശു​​പ​​ത്രി​​യില്‍ പ്രവേശിപ്പിച്ചത്. പ​​രി​​ക്കേ​​റ്റ​​വ​​രി​​ൽ പ​​ല​​രു​​ടെ​​യും നി​​ല ഗു​​രു​​ത​​രമാണ്. മ​​ര​​ണ​​സം​​ഖ്യ ഉ​​യ​​രാ​​ൻ സാ​​ധ്യ​​ത​​.

Update: 2018-11-21 03:08 GMT
Advertising

അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിൽ നബിദിനാഘോഷങ്ങൾക്കിടെ ചാവേർ സ്ഫോടനം. സ്ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. 83 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്‍ലാമിക മതപണ്ഡിതരെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം. ന​​ബി​​ദി​​നാ​​ഘോ​​ഷ​​ത്തി​​ന് എ​​ത്തി​​യ​​വ​​രു​​ടെ​​യി​​ട​​യി​​ലേ​​ക്ക് ചാ​വേ​​ർ സ്വയം ക​​ട​​ന്നു ക‍യ​​റി സ്ഫോ​​ട​​നം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു​​. സ്ഫോ​​ട​​ന​​സ​​മ​​യ​​ത്ത് ഹാ​​ളി​​ൽ ആ​​യി​​ര​​ത്തി​​ല​​ധി​​കം പേ​​രു​​ണ്ടാ​​യി​​രു​​ന്നു.

30 ആംബുലന്‍സുകളിലായാണ് പരിക്കേറ്റവരെ ആ​​ശു​​പ​​ത്രി​​യില്‍ പ്രവേശിപ്പിച്ചത്. പ​​രി​​ക്കേ​​റ്റ​​വ​​രി​​ൽ പ​​ല​​രു​​ടെ​​യും നി​​ല ഗു​​രു​​ത​​ര​​മാ​​ണെ​​ന്നും മ​​ര​​ണ​​സം​​ഖ്യ ഉ​​യ​​രാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നും അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. താലിബാനും ഇസ്‍ലാമിക് സ്റ്റേറ്റും പതിവായി ഭീകരാക്രമണങ്ങൾ നടത്തുന്ന മേഖലയാണിത്. അഫ്ഗാനിൽ ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്.

Tags:    

Similar News