ഇന്റര്‍പോള്‍ ഇലക്ഷനില്‍ അമേരിക്ക അനാവശ്യ ഇടപെടല്‍ നടത്തുന്നുവെന്ന് റഷ്യ

റഷ്യന്‍ സ്ഥാനാര്‍ത്ഥി ഇന്റര്‍പോള്‍ ഇലക്ഷനില്‍ മത്സരിക്കുന്നതിനെതിരെ ഒരുകൂട്ടം അമേരിക്കന്‍ സെനറ്റര്‍മാര്‍ പ്രസ്താവനയിറക്കിയിരുന്നു. ഇതിനെതിരെയാണ് റഷ്യ രംഗത്തെത്തിയത്.

Update: 2018-11-21 02:05 GMT
Advertising

ഇന്റര്‍പോള്‍ ഇലക്ഷനില്‍ അമേരിക്ക അനാവശ്യ ഇടപെടല്‍ നടത്തുന്നുവെന്ന് റഷ്യ. റഷ്യന്‍ സ്ഥാനാര്‍ഥിക്കെതിരായ യു.എസ് സെനറ്ററ്‍മാരുടെ പ്രസ്താവനക്കെതിരെയാണ് റഷ്യ രംഗത്തെത്തിയത്. ഇന്റര്‍പോളിന്റെ പുതിയ മേധാവിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും.

റഷ്യന്‍ സ്ഥാനാര്‍ത്ഥി ഇന്റര്‍പോള്‍ ഇലക്ഷനില്‍ മത്സരിക്കുന്നതിനെതിരെ ഒരുകൂട്ടം അമേരിക്കന്‍ സെനറ്റര്‍മാര്‍ പ്രസ്താവനയിറക്കിയിരുന്നു. ഇതിനെതിരെയാണ് റഷ്യ രംഗത്തെത്തിയത്. പ്രസ്താവനയെക്കുറിച്ച് മാധ്യമങ്ങളില്‍ക്കൂടിയാണ് അറിഞ്ഞതെന്നും, ഇത് തെരഞ്ഞെടുപ്പിലുള്ള അനാവശ്യ ഇടപെടലാണെന്നും റഷ്യന്‍ വക്താവ് ആരോപിച്ചു. ഇലക്ഷന്‍ എന്തായാലും നടക്കുമെന്നും, ഫലത്തിനായി കാത്തിരിക്കുകയാണെന്നും ദിമിത്രി പെസ്കോവ് പറഞ്ഞു.

റഷ്യന്‍ സ്ഥാനാര്‍ത്ഥി അലെക്സാണ്ടര്‍ പ്രോകോച്ചകിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരായിട്ടായിരുന്നു മാര്‍കോ റൂബിയോ ഉള്‍പ്പെടെയുള്ള യു.എസ് സെനറ്റര്‍മാരുടെ പ്രസ്താവന. ഇന്റര്‍പോള്‍ മേധാവിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഇന്നാണ് നടക്കുക.

Tags:    

Similar News