വടക്കന്‍ കാലിഫോര്‍ണിയയില്‍  കനത്ത നാശം വിതച്ച കാട്ടു തീയില്‍ മരണം 84 ആയി

Update: 2018-11-22 05:06 GMT
Advertising

വടക്കന്‍ കാലിഫോര്‍ണിയയില്‍ നാശം വിതച്ച കാട്ടു തീയില്‍ മരണം 84ആയി. 700ലധികം ആളുകളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ഈ മാസം എട്ടിന് ക്യാമ്പ് ഫയറില്‍ നിന്നാരംഭിച്ച കാട്ടു തീയില്‍ പാരഡൈസ് പട്ടണം ഏകദേശം പൂര്‍ണമായും ചാരമായി. ഒന്നര ലക്ഷത്തിലേറെ ഏക്കര്‍ സ്ഥലത്ത് നാശം വിതച്ച തീ ഇപ്പോഴും അണക്കാന്‍ സാധിച്ചിട്ടില്ല. 84 പേരാണ് ഇതുവരെ മരിച്ചത്. 700ലേറെ പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ബുധനാഴ്ച പ്രദേശത്ത് മഴ പെയ്തിരുന്നു. ഇത് തീ അണക്കുന്നതിന് സഹായകരമായെങ്കിലും മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ പ്രവര്‍ത്തനങ്ങളെ സങ്കീര്‍ണമാക്കും. ബുധനാഴ്ച പാരഡൈസ് നഗരത്തില്‍ തീപിടിച്ച വീടുകളിലും വാഹനങ്ങളിലും അഞ്ച് പേരടങ്ങുന്ന രക്ഷാപ്രവര്‍ത്തകരുടെ സംഘം തിരച്ചില്‍ നടത്തി. മഴ തുടരുന്നത് മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനെയും തിരിച്ചറിയുന്നതിനേയും കൂടുതല്‍ ശ്രമകരാമാക്കുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

വരും ദിവസങ്ങളിലും മഴ പെയ്യുമെന്ന് കാലാവസ്ഥ പ്രവചനമുണ്ട്. അതിനുള്ളില്‍ പരമാവധി സ്ഥലങ്ങളില്‍ ‍ തിരച്ചില്‍ നടത്താനുള്ള കഠിന പ്രയത്നത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

Tags:    

Similar News