പാകിസ്താനില്‍ ചാവേര്‍ സ്‌ഫോടനം; 25 മരണം
പ്രാദേശിക ഉത്സവ സമയമായതിനാല്‍ നിരവധി പേര്‍ സ്ഥലത്തുണ്ടായിരുന്നതായും മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും പൊലീസ് അറിയിച്ചു.
പാക്കിസ്താനില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ 25 മരണം. വടക്കു പടിഞ്ഞാറന്‍ പാക്കിസ്താനിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. നേരത്തെ കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റിനു സമീപം നടന്ന വെടിവെപ്പിലും അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
പാക്കിസ്താനിലെ ഉള്‍നാടന്‍ പ്രദേശമായ കലായ ടൊണിലാണ് സ്‌ഫോടനമുണ്ടായത്. തിരക്കേറിയ മാര്‍ക്കറ്റില്‍ മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. 25 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
പ്രാദേശിക ഉത്സവ സമയമായതിനാല്‍ നിരവധി പേര്‍ സ്ഥലത്തുണ്ടായിരുന്നതായും മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും പൊലീസ് അറിയിച്ചു. നേരത്തെ കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റിന് സമീപം നടന്ന വെടിവെപ്പില്‍ അഞ്ചുപേരും കൊല്ലപ്പെട്ടിരുന്നു. മൂന്ന് അക്രമികളും രണ്ട് പൊലീസുകാരും കൊല്ലപ്പെട്ട ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി എന്ന വിഘടനവാദി ഗ്രൂപ്പ് ഏറ്റെടുത്തു.
രണ്ട് ആക്രമണങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ് എന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.