രജപക്‌സെക്ക് തിരിച്ചടി, സെലക്ട് കമ്മിറ്റിയില്‍ വിക്രമസിംഗെക്ക് ഭൂരിപക്ഷം

വിക്രമസിംഗെയെ പുറത്താക്കി രാജപക്‌സെയെ പ്രധാനമന്ത്രിയാക്കിയ സ്പീക്കര്‍ സിരിസേന ഭൂരിപക്ഷം കിട്ടില്ലെന്നു വ്യക്തമായതോടെ പാര്‍ലമെന്റ് പിരിച്ചുവിടുകയായിരുന്നു.

Update: 2018-11-24 02:33 GMT
Advertising

ശ്രീലങ്കയില്‍ പ്രസിഡണ്ട് മൈത്രിപാല സിരിസേന പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച മഹീന്ദ രജപക്‌സെക്ക് വീണ്ടും തിരിച്ചടി. പാര്‍ലമെന്റിന്റെ നടത്തിപ്പിനായി രൂപീകരിച്ച സെലക്ട് കമ്മിറ്റിയില്‍ വിക്രമസിംഗെയുടെ സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചു.

12 അംഗങ്ങളാണ് ശ്രീലങ്കന്‍ പാര്‍ലമെന്റ് നടപടികള്‍ നടത്തുന്നതിനു രൂപീകരിച്ച സെലക്ട് കമ്മിറ്റിയിലുള്ളത്. വിക്രമസിംഗെയുടെ യു.എന്‍.പിക്ക് അഞ്ച് അംഗങ്ങളും വിക്രമസിംഗയെ പിന്തുണക്കുന്ന ജെ.വി.പി, തമിഴ് ദേശീയ സഖ്യം എന്നിവര്‍ക്ക് ഓരോ അംഗവുമുണ്ട്. സിരിസേനയുടെ പാര്‍ട്ടിക്ക് അഞ്ച് അംഗങ്ങളാണുള്ളത്. സ്പീക്കര്‍ നിര്‍ദേശിച്ച പാനല്‍ 121 വോട്ടുകളോടെ സഭ അംഗീകരിച്ചു. രാജപക്‌സെയുടെയും സിരിസേനയുടെയും അനുയായികള്‍ വോട്ടിങ് ബഹിഷ്‌കരിച്ചു.

വിക്രമസിംഗെയെ പുറത്താക്കി രാജപക്‌സെയെ പ്രധാനമന്ത്രിയാക്കിയ സിരിസേന ഭൂരിപക്ഷം കിട്ടില്ലെന്നു വ്യക്തമായതോടെ പാര്‍ലമെന്റ് പിരിച്ചുവിടുകയായിരുന്നു. സിരിസേനയുടെ നടപടി സുപ്രീംകോടതി റദ്ദാക്കി. വീണ്ടും ചേര്‍ന്ന പാര്‍ലമെന്റ് രണ്ടുതവണ രാജപക്‌സെയ്ക്ക് എതിരേ അവിശ്വാസം പാസാക്കിയിരുന്നു. ഭരണ പ്രതിസന്ധിക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് സെലക്ട് കമ്മിറ്റിക്ക് രൂപം നല്‍കുന്നത്. ഈ മാസം 27ന് പാര്‍ലമെന്റ് ചേരുമെന്ന് സ്പീക്കര്‍ അറിയിച്ചു.

Tags:    

Similar News