171 കര്‍ഷകരെ കൊന്നൊടുക്കിയ മുന്‍ സൈനികന് 5160 വര്‍ഷം തടവുശിക്ഷ

Update: 2018-11-24 03:45 GMT
Advertising

ഗ്വാട്ടിമാലയില്‍ 171 കര്‍ഷകരെ കൊന്നൊടുക്കിയ മുന്‍ സൈനികന് 5160 വര്‍ഷം തടവുശിക്ഷ. 1960കളില്‍ നടന്ന ആഭ്യന്തര കലാപത്തില്‍ 171 കര്‍ഷകരെ കൊന്നൊടുക്കിയ സാന്റോ ലോപ്പസിനാണ് കോടതി വേറിട്ട ശിക്ഷ വിധിച്ചത്.

ഗ്വാട്ടിമാലയില്‍ 1960 മുതല്‍ 1966 വരെ നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തില്‍ നിരപരാധികളായ 171 കര്‍ഷകരെയാണ് സാന്റോ ലോപ്പസ് എന്ന സൈനികന്‍ വെടിവെച്ചു കൊന്നത്. വിമതര്‍ തട്ടിയെടുത്ത തോക്കുകള്‍ വീണ്ടെടുക്കുന്നതിന്റെ തിരച്ചിലിനിടെയായിരുന്നു ക്രൂര കൃത്യം .

ഓരോ കൊലപാതകത്തിനും 30 വര്‍ഷം ശിക്ഷ വിധിച്ചാണ് കോടതി 5160 വര്‍ഷം എന്ന കണക്കിലെത്തിയത്.

ഇത് ഒരു പ്രതീകാത്മക ശിക്ഷ വിധിയാണെന്ന് കോടതി തന്നെ വ്യക്തമാക്കി. ഗ്വാട്ടിമാലയിലെ ആഭ്യന്തര കലാപത്തില്‍ രണ്ടുലക്ഷത്തോളം പേരാണ് കൊല്ലപെട്ടത്. ഗ്രാമീണരെ അവരുടെ വീടുകളില്‍ നിന്ന് വലിച്ചിറക്കുകയും പെണ്‍കുട്ടികള്‍ പീഡനത്തിനിരയാവുകയും ചെയ്തു.

അമേരിക്കയില്‍ അറസ്റ്റിലായ ലോപ്പസിനെ രണ്ടു വര്‍ഷം മുമ്പാണ് ഗ്വാട്ടിമാലയിലെത്തിച്ചത്.

Tags:    

Similar News