ഇങ്ങനെയും ഒരു ജയിലോ?

ദക്ഷിണ കൊറിയയിലെ ഹോങ്ചിയാന്‍ പ്രവിശ്യയിലുളള ഈ ജയില്‍ ജീവിതത്തിന് പ്രിയമേറിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

Update: 2018-11-24 03:28 GMT
Advertising

തിരക്കേറിയ ജീവിതത്തില്‍ നിന്ന് ഒന്ന് മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. എന്നാല്‍, അതിന് ജയില്‍ വാസം ഒരു മാര്‍ഗമായി തെരഞ്ഞെടുത്താലോ? അങ്ങനെയൊരു സാധ്യതയെ കുറിച്ചാണ് ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഈ വാര്‍ത്ത.

ജയില്‍, രക്ഷപ്പെടേണ്ട ഒരു തടവു കേന്ദ്രമാണ് എല്ലാവര്‍ക്കും. എന്നാല്‍ തിരക്കു പിടിച്ച ജീവിതത്തില്‍ നിന്നും ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടാനുള്ള ഒരു ഇടമായി അതിനെ കാണുകയാണ് ദക്ഷിണ കൊറിയയില്‍ ഒരു കൂട്ടം മനുഷ്യര്‍. ജോലിത്തിരക്കും ഉത്തരവാദിത്തങ്ങളും മാറ്റിവെച്ച് സ്വയം ബന്ധനസ്ഥരാകാനെത്തുന്നവര്‍ വാച്ചോ മൊബൈലോ സമയമറിയാനുള്ള മറ്റു മാര്‍ഗങ്ങളോ മാത്രമല്ല കണ്ണാടി പോലും പുറത്തുവെച്ചു വേണം ഉള്ളില്‍ കയറാന്‍.

വലിയ മാനസിക സംഘര്‍ഷങ്ങളനുഭവിക്കുന്ന ദക്ഷിണ കൊറിയക്കാര്‍ക്കിടയില്‍ ജയില്‍ ജീവിതത്തിന് പ്രിയമേറിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം മാത്രം പന്ത്രണ്ടായിരത്തോളം പേരാണ് ദക്ഷിണ കൊറിയയില്‍ ആത്മഹത്യ ചെയ്തത്. ദക്ഷിണ കൊറിയയിലെ ഹോങ്ചിയാന്‍ പ്രവിശ്യയിലുളള ഈ ജയിലിലെ ഒരു ദിവസത്തെ ജീവിതം പോലും വലിയ ആശ്വാസം നല്‍കുന്നതായാണ് അനുഭവസ്ഥരുടെ സാക്ഷ്യം. ഇത് ജയില്‍ അല്ല ഞങ്ങള്‍ തിരിച്ച് പോകുന്നതാണ് യഥാര്‍ത്ഥ ജയില്‍ എന്നാണ് അവര്‍ പറയുന്നത്.

Tags:    

Similar News