വിമതരില്‍ നിന്നും അല്‍സഫ പിടിച്ചെടുത്തെന്ന് സിറിയന്‍ സൈന്യം
മൂന്നുമാസത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് അല്‍സഫ മോചിപ്പിക്കപ്പെടുന്നത്.260 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
വിമതരില്‍ നിന്നും അല്‍സഫ പ്രദേശം പിടിച്ചെടുത്തതായി സിറിയന്‍ സൈന്യം. സിറിയയിലെ ഐ.എസ് തീവ്രവാദികളുടെ പ്രധാന ശക്തികേന്ദ്രമായിരുന്നു അല്‍സഫ.
കിഴക്കന്‍ സിറിയയിലെ വിമതശക്തികേന്ദ്രമായിരുന്നു അല്‍സഫ. കഴിഞ്ഞ ജൂലൈ 15നാണ് കിഴക്കന്‍ പ്രദേശങ്ങളില്‍ വിമതര്‍ക്കെതിരായുള്ള ആക്രമണം സിറിയന്‍ സൈന്യം ആരംഭിച്ചത്. സുവൈദയിലായിരുന്നു തുടക്കം. മൂന്നുമാസത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് അല്‍സഫ മോചിപ്പിക്കപ്പെടുന്നത്.
260 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തെക്കന്‍ സിറിയയിലെ വിമതരുടെ കൈവശമുണ്ടായിരുന്ന ഏതാണ്ട് 380 ചതുരശ്ര കിലോമീറ്റര്‍ പ്രദേശംമാണ് സിറിയന്‍ സൈന്യം പിടിച്ചടക്കിയത്. 2011ല്‍ ആരംഭിച്ച സിറിയന്‍ ആഭ്യന്തരയുദ്ധം ഇതുവരെ അഞ്ചുലക്ഷത്തിലേറെ മനുഷ്യജീവനുകളാണ് നഷ്ടപ്പെടുത്തിയത്. വിമതര്‍ കയ്യടക്കിയ ഭൂരിപക്ഷം പ്രദേശങ്ങളും റഷ്യയുടെ സഹായത്തോടെ ബശ്ശാറുല്‍ അസദ് ഭരണകൂടം തിരിച്ചുപിടിച്ചു.