യുക്രൈന്‍ നാവികസേന കപ്പലുകള്‍ക്ക് നേരെ റഷ്യന്‍ വെടിവെപ്പ്
യുക്രൈനില്‍ നിന്ന് റഷ്യയോട് കൂട്ടിച്ചേര്‍ക്കപ്പെട്ട പ്രദേശമാണ് ക്രിമിയ. ഈ സംഭവത്തോടെ യുക്രൈനും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായി റഷ്യ നിരന്തരം സംഘര്‍ഷത്തിലാണ്.
യുക്രൈന്‍ നാവിക കപ്പലുകള്‍ക്ക് നേരെ റഷ്യന്‍ വെടിവെപ്പ്. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന ആരോപണം പരസ്പരം ഉന്നയിച്ചതിന് പിന്നാലെയാണ് റഷ്യയുടെ ഭാഗത്ത് നിന്നും വെടിവെപ്പുണ്ടായത്. ക്രിമിയക്ക് സമീപം അസോവ് സമുദ്രത്തില്‍ അതിര്‍ത്തി ലംഘനം നടന്നതിനെ ചൊല്ലിയാണ് തര്‍ക്കം. ഇതോടെ മേഖലയില്‍ സംഘര്‍ഷ സമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
യുക്രൈനില്‍ നിന്ന് റഷ്യയോട് കൂട്ടിച്ചേര്‍ക്കപ്പെട്ട പ്രദേശമാണ് ക്രിമിയ. ഈ സംഭവത്തോടെ യുക്രൈനും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായി റഷ്യ നിരന്തരം സംഘര്‍ഷത്തിലാണ്. ഞായറാഴ്ച രാവിലെ യുക്രൈന്‍ യുദ്ധക്കപ്പലുകള്‍ക്ക് നേരെ റഷ്യ പ്രകോപനപരമായി ഇടപെട്ടെന്ന ആരോപണവുമായി യുക്രൈന്‍ നേവിയാണ് ആദ്യം രംഗത്തെത്തിയത്. തങ്ങളുടെ ടഗ്ബോട്ട് റഷ്യന്‍ കപ്പല്‍ തടയാന്‍ ശ്രമിച്ചെന്നും ബോട്ടില്‍ ഇടിച്ച് കേടുപാട് വരുത്തിയെന്നും യുക്രൈന്‍ നേവി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ യുക്രൈന്റെ ആരോപണം പൂര്‍ണമായും തള്ളുന്നതായിരുന്നു റഷ്യന്‍ നേവിയുടെ വിശദീകരണം.
യുക്രൈന്റെ രണ്ട് യുദ്ധക്കപ്പലുകള്‍ തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാണ് റഷ്യയുടെ ആരോപണം. മേഖലയില്‍ സംഘര്‍ഷ സാഹചര്യം സൃഷ്ടിച്ചെന്നും റഷ്യന്‍ നേവി പറഞ്ഞു.. താത്കാലികമായി തങ്ങള്‍ അടച്ച സമുദ്രപരിധിയിലാണ് യുക്രൈയിന്‍ നിയമവിരുദ്ധമായി പ്രവേശിച്ചതെന്ന് റഷ്യന്‍ സുരക്ഷാ സേന ചൂണ്ടിക്കാട്ടി. എന്നാല്‍ തങ്ങളുടെ കപ്പലുകള്‍ മാരിയോപോളിലേക്ക് വരുന്നകാര്യം റഷ്യയെ അറിയിച്ചിരുന്നെന്ന് യുക്രൈന്‍ പറഞ്ഞു. റഷ്യന്‍ നടപടി അന്താരാഷ്ട്ര സമുദ്രനിയമങ്ങളുടെ ലംഘനമാണെന്നും യുക്രൈന്‍ ആരോപിക്കുന്നു. ഈ ആരോപണ പ്രത്യാരോപണങ്ങള്‍ക്കൊടുവിലാണ് റഷ്യ തങ്ങളുടെ നാവിക കപ്പലുകള്‍ക്ക് നേരെ വെടിവെക്കുകയും കപ്പലുകള്‍ പിടിച്ചെടുക്കുകയും ചെയ്തത്. റഷ്യന്‍ വെടിവെപ്പില്‍ കപ്പലിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റതായി യുക്രൈന്‍ നേവി കമാന്‍ഡര്‍ ജോനാ ഫിഷര്‍ പറഞ്ഞു.
ക്രിമിയ സമുദ്രപരിധിയില്‍ കുറച്ച് മാസമായി പ്രശ്നങ്ങള്‍ നിലനില്‍ക്കെയാണ് നിലവിലെ സംഭവം. അസോവ് സമുദ്രത്തില്‍ ഇരുരാജ്യങ്ങള്‍ക്കും സഞ്ചാരസ്വാതന്ത്ര്യം ഉണ്ട്. ക്രിമിയ കൂട്ടിച്ചേര്‍ത്തതോടെ മേഖലയില്‍ റഷ്യ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചിട്ടുണ്ട്.