ജീനുകള്‍ എഡിറ്റ് ചെയ്തു! ലുലുവും നാനുവും.. ഈ ഇരട്ടക്കുട്ടികള്‍ അത്ഭുതമാണ്...

യൂട്യൂബിലൂടെയാണ് പരീക്ഷണത്തെ കുറിച്ച് ആദ്യം ഹെ ജിയാന്‍ കൂയ് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ജീനോം സബ്മിറ്റിലൂടെ പരീക്ഷണത്തെ കുറിച്ച് കൂടുതല്‍ വിശദീകരിച്ചത്. 

Update: 2018-11-29 04:37 GMT
Advertising

ശാരീരിക രോഗങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനാകുമോ ? കഴിയുമെന്ന അവകാശ വാദവുമായി വന്നിരിക്കുകയാണ് ചൈനീസ് സർവകലാശാലയിലെ അധ്യാപകനും ശാസ്ത്രജ്ഞനുമായ ഹെ ജിയാൻ കൂയ്. ജനിതക മാറ്റത്തിലൂടെ ഇരട്ട കുഞ്ഞുങ്ങളെ രൂപപ്പെടുത്തിയിരിക്കുകയാണ് ഇദ്ദേഹം.

യൂട്യൂബിലൂടെയാണ് പരീക്ഷണത്തെ കുറിച്ച് ആദ്യം ഹെ ജിയാന്‍ കൂയ് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ജീനോം സബ്മിറ്റിലൂടെ പരീക്ഷണത്തെ കുറിച്ച് കൂടുതല്‍ വിശദീകരിച്ചത്. ആഴ്ചകൾക്കു മുമ്പ് ജനിച്ച ഇരട്ടകുട്ടികളായ ലുലുവും നാനുവും സുരക്ഷിതരാണെന്നും, ഈ നേട്ടത്തില്‍ അഭിമാനമുണ്ടെന്നും ജിയാന്‍ പറഞ്ഞു. 18 വര്‍ഷത്തേക്ക് കുട്ടികളെ നിരീക്ഷിക്കാനാണ് തീരുമാനം. മനുഷ്യ ശരീരത്തിലെ ജീനുകളിൽ നിന്ന് ചില ഭാഗങ്ങൾ കൂട്ടിച്ചേർക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്ന 'ക്രിസ്പർ'സാങ്കേതിക വിദ്യയാണ് എഡിറ്റിങ്ങിന് ഉപയോഗിച്ചത്.

കുഞ്ഞുങ്ങളുടെ ഡി.എന്‍.എയില്‍ മാറ്റം വരുത്തിയതായും കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധിക്കില്ലെന്നുമാണ് ജിയാന്‍ കൂയുടെ കണ്ടെത്തല്‍. അതേസമയം, ഡി.എൻ.എ എഡിറ്റ് ചെയ്തതായ അവകാശവാദം ശാസ്ത്രലോകത്തെ വലിയൊരു വിഭാഗം സംശയത്തോടെയാണ് കാണുന്നത്. ചൈനീസ് സര്‍വകലാശാല പരീക്ഷണത്തെ അപലപിച്ചു. ഡി.എൻ.യിൽ മാറ്റംവരുത്തുന്നത് വിവാദപരമായ പരീക്ഷണമാണ്. പല രാജ്യങ്ങളിലും ഇത് നിരോധിച്ചിട്ടുമുണ്ട്. യു.എസിൽ ലബോറട്ടറി പരീക്ഷണങ്ങൾക്ക് മാത്രമാണ് ഇതിന് അനുമതി. ഗവേഷണത്തിന് സഹായിച്ച ഹോസ്പിറ്റലും ചൈനീസ് സര്‍വകലാശാലയും പരീക്ഷണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News