ഇന്ധനവില വര്‍ധിപ്പിച്ചു; ഫ്രാന്‍സില്‍ ജനങ്ങള്‍ തെരുവിലിറങ്ങി, വില കുറക്കുന്നത് വരെ സമരം

ഇന്ധന വില വര്‍ധനവിനെതിരായ സമരം രണ്ടാഴ്ചയിലേക്ക് കടക്കുകയാണ്. ഇന്ധനവില കുറക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് സമരക്കാരുടെ തീരുമാനം.

Update: 2018-11-29 04:09 GMT
Advertising

ഇന്ധന വില വര്‍ധനവിനെതിരായ ഫ്രാന്‍സിലെ പ്രക്ഷോഭം തുടരുന്നു. റോഡ് ഉപരോധിച്ചാണ് പ്രതിഷേധം. അതിനിടെ സമരം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് ഗതാഗത മന്ത്രി സമരക്കാര്‍ക്കിടയില്‍ വന്ന് ആവശ്യപ്പെട്ടു.

ഇന്ധന വില വര്‍ധനവിനെതിരായ സമരം രണ്ടാഴ്ചയിലേക്ക് കടക്കുകയാണ്. ഇന്ധനവില കുറക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് സമരക്കാരുടെ തീരുമാനം. അതിനിടെ ഫ്രഞ്ച് ദ്വീപായ ലാഹിനിയയില്‍ റോഡ് ഉപരോധിച്ചവരുമായി ഫ്രഞ്ച് ഗതാഗത മന്ത്രി അനിക് ഹിയാവ് ചര്‍ച്ച നടത്തി. റോഡ് ഉപരോധിക്കുന്നവര്‍ക്കിടയിലേക്ക് മന്ത്രി നേരിട്ട് എത്തുകയായിരുന്നു. സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അവര്‍ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാമെന്ന ഉറപ്പും നല്‍കി.

സമരക്കാരുമായി മന്ത്രി നടത്തിയ ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. ലാഹിനിയയില്‍ മാത്രം ഇരുപതിടങ്ങളിലാണ് സമരക്കാര്‍ റോഡ് ഉപരോധിച്ചത്. ഇന്ധനവില കുറക്കുന്നതു വരെ സമരം തുടരുമെന്ന് സമരക്കാര്‍ വ്യക്തമാക്കി. ഈ മാസം 17നാണ് ഇന്ധനവില വര്‍ധനവിനെതിരെ ഫ്രാന്‍സില്‍ പ്രക്ഷോഭം തുടങ്ങിയത്. ആദ്യ ദിനം തന്നെ മൂന്ന് ലക്ഷത്തോളം പേരാണ് സര്‍ക്കാരിനെതിരായ സമരത്തില്‍ പങ്കെടുത്തത്. സമരങ്ങള്‍ക്കിടെ നിരവധിതവണ പൊലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടലുമുണ്ടായി.

പ്രക്ഷോഭത്തിന്റെ ചിത്രങ്ങള്‍
പ്രക്ഷോഭത്തിന്റെ ചിത്രങ്ങള്‍
പ്രക്ഷോഭത്തിന്റെ ചിത്രങ്ങള്‍
Tags:    

Similar News