ഈഫല്‍‌ ഗോപുരത്തിന്റെ പടികള്‍ ലേലം ചെയ്തു

ലോകാത്ഭുതങ്ങളില്‍ ഒന്നായ ഈഫല്‍ ഗോപുരത്തിന്റെ വളഞ്ഞ ചവിട്ടുപടികളുടെ ഒരു ഭാഗമാണ് ലേലത്തിന് വെച്ചത്. 

Update: 2018-11-29 04:22 GMT
Advertising

പാരീസിലെ ഈഫല്‍ ഗോപുരത്തിന്റെ പടികള്‍ ലേലം ചെയ്തു. ഒരു 169000 യൂറോക്കാണ് പശ്ചിമേഷ്യയില്‍ നിന്നുള്ള ഒരാള്‍‍ പടികള്‍ സ്വന്തമാക്കിയത്.

ലോകാത്ഭുതങ്ങളില്‍ ഒന്നായ ഈഫല്‍ ഗോപുരത്തിന്റെ വളഞ്ഞ ചവിട്ടുപടികളുടെ ഒരു ഭാഗമാണ് ലേലത്തിന് വെച്ചത്. ഗോപുരത്തിന്റെ മുകളിലെ രണ്ട് നിലകളെ ബന്ധിപ്പിക്കുന്നതായിരുന്നു ഈ പടികള്‍. 1983 ല്‍ രണ്ട് നിലകള്‍ക്കിടയില്‍ ലിഫ്റ്റ് ഘടിപ്പിച്ചപ്പോള്‍ 24 പടികള്‍ അഴിച്ചുമാറ്റി. അതില്‍ ഒന്നാണ് ഇപ്പോള്‍ ലേലത്തിന് വെച്ചത്. മറ്റുഭാഗങ്ങൾ ജപ്പാനിലെ യോയ്ഷി ഫൌണ്ടേഷന്‍ ഗാര്‍ഡന്‍, ന്യൂയോര്‍ക്കിലെ സ്റ്റാച്യു ഓഫ് ലിബേര്‍ട്ടിക്ക് സമീപം, ഫ്ലോറിഡയിലെ ഡിസ്‍നിലാന്‍ഡിന് സമീപം എന്നിവിടങ്ങളിലായി സൂക്ഷിച്ചിട്ടുണ്ട്.

കാനഡയില്‍ നിന്നാണ് ഒരുഭാഗം ലേലത്തിനായി കൊണ്ടുവന്നത്. പശ്ചിമേഷ്യയില്‍ നിന്നുള്ള ഒരാളാണ് ഒരു 169000 യൂറോ അഥവാ 196885 ഡോളറിന് ഇത് സ്വന്തമാക്കിയത്. വരുന്ന ഇരുപത് ദിവസം ചവിട്ടുപടി പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും. 2016ല്‍ ഈഫല്‍ ടവറിന്റെ മറ്റൊരു ഭാഗം 523800 യൂറോക്കാണ് ലേലത്തില്‍ പോയത്.

Tags:    

Similar News