ബ്രിട്ടനില്‍ നിയമം കര്‍ശനമാക്കി ഫേസ്‍ബുക്ക്

ഫേസ്ബുക്കിലെ രാഷ്ട്രീയ പരസ്യങ്ങൾ സൂഷ്മ പരിശോധനക്ക് വിധേയമാക്കാനാണ് ഫേസ്ബുക്ക് അധികൃതരുടെ തീരുമാനം. 

Update: 2018-11-30 03:29 GMT
Advertising

ബ്രിട്ടനിൽ രാഷ്ട്രീയ പരസ്യങ്ങള്‍ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള നിയമം കർശനമാക്കി ഫേസ്‍ബുക്ക്. പിശകുകൾ പരിഹരിച്ചാൽ ഉടന്‍ നിയമം പ്രാബല്യത്തിൽ വരും.

ഫേസ്ബുക്കിലെ രാഷ്ട്രീയ പരസ്യങ്ങൾ സൂഷ്മ പരിശോധനക്ക് വിധേയമാക്കാനാണ് ഫേസ്ബുക്ക് അധികൃതരുടെ തീരുമാനം. ആരു നൽകുന്നു, എവിടെ വച്ച് നൽകുന്നു, ആരാണ് പരസ്യത്തിനായി പണം ചെലവഴിക്കുന്നത് എന്നീ വിവരങ്ങൾ കർശനമായും ഫേസ്ബുക്ക് പരിശോധിക്കും. കാംബ്രിഡ്ജ് അനലിറ്റിക വിവാദത്തെ തുടർന്നാണ് പുതിയ മാറ്റങ്ങൾക്കായുള്ള നീക്കം. പരസ്യങ്ങൾ വാങ്ങുന്നവര്‍ തിരിച്ചറിയൽ രേഖ നിർബന്ധമായും നൽകണം. മൂന്നാമതൊരു കക്ഷി ഇത് പരിശോധിച്ച് ഉറപ്പ്‍ വരുത്തും. ഏറെ വർഷത്തേക്ക് രാഷ്ടീയ പരസ്യങ്ങൾ സൂക്ഷിക്കും.

നിയമങ്ങളിലെ പുതിയ വ്യവസ്ഥകൾ നൂറ് ശതമാനവും മികച്ചതല്ലെന്നും ചൂഷണങ്ങളെ തടയാന്‍ സാങ്കേതിക വിദ്യയും സംവിധാനവും പരമാവധി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുമെന്നുമാണ് കമ്പനിയുടെ പ്രസ്താവന. മാധ്യമപ്രവർത്തകരും ഗവേഷകരും പിഴവുകൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് നവംബർ മാസമാദ്യം പ്രാബല്യത്തിൽ വരേണ്ടിയിരുന്ന നിയമം നടപ്പാക്കാതെ നീണ്ടുപോയത്.

Tags:    

Similar News