ഫിദല്‍ കാസ്ട്രോയും ഡിസംബര്‍ രണ്ടും
ജനകീയ വിപ്ലവം നടപ്പാക്കുന്നതിനായി മെക്സിക്കോയില്‍ നിന്ന് പുറപ്പെട്ട ഫിദലിന്റെ 82 അംഗ ഗറില്ലാ സംഘം ക്യൂബയിലെത്തിയത് ഡിസംബര്‍ രണ്ടിനായിരുന്നു.
വിപ്ലവ ലോകത്ത് ജ്വലിച്ചു നിന്ന വിപ്ലവ നായകനായിരുന്നു ഫിദല്‍ കാസ്ട്രോ. ക്യൂബയില്‍ ഫുല്‍ജെന്‍ഷ്യോ ബാറ്റിസ്റ്റയെന്ന സൈനിക ഏകാധിപതിയെ അട്ടിമറിച്ച് ഫിദല്‍ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള വിപ്ലവ ഭരണകൂടം ഔദ്യോഗികമായി അധികാരത്തിലേറിയത് 1976 ഡിസംബര്‍ രണ്ടിനായിരുന്നു. ഡിസംബർ രണ്ട് കാസ്ട്രോയുടെ ജീവിതത്തിൽ വെറെയും ഏറെ വിശേഷങ്ങളുള്ള ദിവസമാണ്.
ജനകീയ വിപ്ലവം നടപ്പാക്കുന്നതിനായി മെക്സിക്കോയില്‍ നിന്ന് പുറപ്പെട്ട ഫിദലിന്റെ 82 അംഗ ഗറില്ലാ സംഘം ക്യൂബയിലെത്തിയത് ഡിസംബര്‍ രണ്ടിനായിരുന്നു. പരാജയത്തോടെയായിരുന്നു തുടക്കം. ബാറ്റിസ്റ്റ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫിദലിന്റെ വിപ്ലവപ്പട വലിയ നാശം നേരിട്ടു. ജീവനോടെ അവശേഷിച്ചത് 12 പേർ മാത്രം. ആ 12 പേരിൽനിന്ന് വളർന്ന് പുനഃസംഘടിക്കപ്പെട്ട പ്രസ്ഥാനമാണ് പിന്നീട് 1956 ല്‍ ക്യൂബയുടെ ഭരണം പിടിച്ചെടുക്കുന്നത്. 1961 ൽ വീണ്ടുമൊരു ഡിസംബര്‍ രണ്ടിന് ഫിദൽ കാസ്ട്രോ ആദ്യമായി താനൊരു മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു. ലോകത്തെങ്ങുമുള്ള വിപ്ലവ പോരാളികള്‍ക്ക് ആവേശമായിരുന്നു ആ കാഴ്ച.
1965 ൽ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി കാസ്ട്രോ സ്ഥാനമേറ്റു. ക്യൂബയെ ഒരു പൂർണ്ണ സോഷ്യലിസ്റ്റു രാജ്യമായി കാസ്ട്രോ പ്രഖ്യാപിച്ചു. മുതലാളിത്തത്തെ തകർക്കാനുള്ള എല്ലാ വിപ്ലവമുന്നേറ്റങ്ങളേയും കാസ്ട്രോ പ്രോത്സാഹിപ്പിച്ചു. സോവിയറ്റ് റഷ്യയുടെ തകർച്ചയെ തുടർന്ന് അമേരിക്കക്കെതിരേ പോരാടാനായി കാസ്ട്രോ പുതിയ സഖ്യങ്ങൾ തേടിത്തുടങ്ങി. ലോകത്താകമാനം അമേരിക്കൻ വിരുദ്ധ രാജ്യങ്ങളുടെ ഒരു സഖ്യം അദ്ദേഹം വിഭാവനം ചെയ്തു.
കമ്യൂണിസത്തിന്റെ ലോക മാതൃകയായി ക്യൂബ ഇപ്പോഴും നിലനില്‍ക്കുന്നത് ഫിദല്‍ കാസ്ട്രോ എന്ന വിപ്ലവ നായകന്റെ ആത്മ ധൈര്യത്തിന്റെ അടയാളമാണ്. അമേരിക്കയുടെ അയല്‍രാജ്യമായിരുന്നിട്ടും പോരാട്ട രംഗത്ത് അമേരിക്കന്‍ ആധിപത്യത്തിനെതിരെ എന്നും നിലകൊള്ളുക മാത്രമല്ല അമേരിക്കയ്ക്കെതിരെ ലോകരാജ്യങ്ങളെ അണിനിരത്താന്‍ ഫിദല്‍ പരിശ്രമിച്ചു. അതുകൊണ്ട്തന്നെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു എന്നും കാസ്ട്രോ.
1976 മുതൽ 2008 വരെ കാസ്ട്രോ പ്രസിഡന്റായി തുടർന്നു. 2016 നവംബർ 25 നാണ് ക്യൂബയുടെ ആ വിപ്ലവസൂര്യന്‍ അസ്തമിച്ചത്.