സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി അര്‍ജന്റീനയും ജപ്പാനും

120 വര്‍ഷമായുള്ള സൌഹൃദമാണ് അര്‍ജന്റീനയുമായി. അടുത്ത 120 വര്‍ഷത്തിനുള്ളില്‍ ആ ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് ഉറപ്പ് തരുന്നതായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ

Update: 2018-12-03 02:47 GMT
Advertising

സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി അര്‍ജന്റീനയും ജപ്പാനും. ജപ്പാന്‍ പ്രധാനമന്ത്രിയും അര്‍ജന്റീനിയന്‍ പ്രസിഡന്റും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇത് സംബന്ധിച്ച കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

ജി -20 ഉച്ചകോടിക്കിടെയാണ് അര്‍ജന്റീനിയന്‍ പ്രസിഡന്റ് മൌറീഷ്യയോ മാക്രിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും കൂടിക്കാഴ്ച നടത്തിയത്. ജപ്പാനുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. പ്രധാനമായും സാമ്പത്തിക വാണിജ്യ മേഖലയില്‍. അതിന് ഇരുരാജ്യങ്ങളും തയ്യാറായി കഴിഞ്ഞെന്ന് മൌറീഷ്യസ് മാക്രി വ്യക്തമാക്കി. എല്ലാ മേഖലയിലും അര്‍ജന്റീനക്ക് ജപ്പാന്റെ വലിയ പിന്തുയുണ്ട്. അത് നിക്ഷേപ മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജം പകരുന്നതാണ്. നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

120 വര്‍ഷമായുള്ള സൌഹൃദമാണ് അര്‍ജന്റീനയുമായി. അടുത്ത 120 വര്‍ഷത്തിനുള്ളില്‍ ആ ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് ഉറപ്പ് തരുന്നതായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. മാക്രിയും ആബെയും തമ്മില്‍ ഈ വര്‍ഷം നടത്തിയ മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. അര്‍ജന്റീനിയന്‍ വിദേശകാര്യമന്ത്രിയും ജപ്പാന്‍ അംബാസിഡറും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.

Tags:    

Similar News