അഫ്ഗാന്‍ സമാധാന ശ്രമങ്ങളുടെ ഭാഗമായി പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുമായി അമേരിക്കന്‍ പ്രതിനിധി ചര്‍ച്ച നടത്തി

Update: 2018-12-05 02:18 GMT
Advertising

അഫ്ഗാന്‍ സമാധാന ശ്രമങ്ങളുടെ ഭാഗമായി പാക്കിസ്ഥാന്‍ വിദേശ കാര്യ മന്ത്രിയുമായി അമേരിക്കന്‍ പ്രതിനിധി ചര്‍ച്ച നടത്തി. അഫ്ഗാനിലെ സമാധാന ശ്രമങ്ങള്‍ക്കുള്ള അമേരിക്കയുടെ പ്രത്യേക പ്രതിനിധിയാണ് ചര്‍ച്ച നടത്തിയത്. അഫ്ഗാനിലെ സമാധാന ശ്രമങ്ങള്‍ക്ക് പാക്കിസ്ഥാന്‍ സഹകരിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതിന്റെ പിറകെയാണ് അമേരിക്കന്‍ പ്രതിനിധി പാക്കിസ്ഥാന്‍ വിദേശ കാര്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.

കത്ത് വഴിയാണ് പാക്കിസ്ഥാന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാനോട് ഡോണാള്‍ഡ് ട്രംപ് സഹകരണമഭ്യര്‍ത്തിച്ചത്. ഏറെ കാലമായി നീണ്ട് നില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് താലിബാനുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് പാക്കിസ്ത്ഥാന്റെ പിന്തുണ വിദേശ കാര്യമന്ത്രി വാഗ്ദാനം ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 17 വര്‍ഷമായി നീണ്ട് നില്‍ക്കുന്ന അഫ്ഗാനിലെ സുരക്ഷാ സേനയും താലിബാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുക എന്നതാണ് ട്രംപ് ലക്ഷ്യമിടുന്നത്. വിദേശ സേനയെ രാജ്യത്ത് നിന്ന് ഒഴിവാക്കണമെന്നാണ് താലിബാന്‍ ലക്ഷ്യം വെക്കുന്നത് അമേരിക്കയുടെ പതിനാലായിരത്തോളം സേനാംഗങ്ങളാണ് നിലവില്‍ അഫ്ഗാനിസ്ഥാനിലുള്ളത്. അമേരിക്ക - പാക്കിസ്ത്ഥാന്‍ ബന്ധം അത്ര സുഖകരമല്ലാത്ത സാഹചര്യത്തിലാണ് അമേരിക്ക പാക്കിസ്താന്റെ സഹായം തേടുന്നത്.

Tags:    

Similar News