ബ്രസീലില്‍ ലഹരി മാഫിയയെ അടിച്ചൊതുക്കാനൊരുങ്ങി സര്‍ക്കാര്‍ 

ബ്രസീലിന്റെ പുതിയ പ്രസിഡന്റായ ജെയ്ര്‍ ബൊല്‍സനാരോ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ലഹരി മാഫിയയുടെ അക്രമം.

Update: 2019-01-10 02:35 GMT
Advertising

ബ്രസീലില്‍ ലഹരി മാഫിയയെ അടിച്ചൊതുക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഫോര്‍ട്ടലീസ നഗരത്തില്‍ സൈനികരെ വിന്യസിച്ചു. ലഹരി മാഫിയയുടെ ആക്രമണം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലുമാണ് നടപടി. ബ്രസീലിന്റെ പുതിയ പ്രസിഡന്റായ ജെയ്ര്‍ ബൊല്‍സനാരോ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ലഹരി മാഫിയയുടെ അക്രമം. സെയാറ സംസ്ഥാനത്ത് ബോംബാക്രമണങ്ങളടക്കം നിരവധി പ്രശ്നങ്ങളാണ് ഇവര്‍ സൃഷ്ടിച്ചിരിക്കുന്നത്.

ക്രിമിനലുകളെ പിടിച്ച് ജയിലാക്കുക എന്നതാണ് ഗവണ്‍മെന്റിനെ ലക്ഷ്യം. ഇതിനോടകം തന്നെ നിരവധി ക്രിമിനലുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രസിഡന്റ് അധികാരമേറ്റെടുക്കുന്ന ദിവസം 406 ഫെഡറല്‍ സെക്യൂരിറ്റി ഏജന്റുമാരെ സെയാറയില്‍ വിന്യസിച്ചിരുന്നു. ആക്രമണങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 180 പേരെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മൂന്ന് പേരെ വെടിവെച്ച് കൊന്നതായി പൊലീസ് വ്യക്തമാക്കുന്നുണ്ട്. അധികാരം ഏറ്റെടുത്ത ശേഷം ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ തടയുന്ന പ്രത്യേക ബില്‍ അവതരിപ്പിക്കുമെന്ന് നിയമമന്ത്രി പറഞ്ഞിരുന്നു.

Tags:    

Similar News