ബ്രസീലില്‍ ഇനി തോക്ക് കൈവശം വെക്കാം 

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബോൽസ്നാരോ വാഗ്ദാനം ചെയ്തിരുന്നതാണ് ആയുധം കൈവശം വെക്കുന്നതിനുളള നിരോധനം നീക്കുമെന്ന്

Update: 2019-01-17 03:24 GMT
Advertising

ബ്രസീലില്‍ ജനങ്ങൾക്ക് തോക്ക് കൈവശം വെക്കുന്നതിനുള്ള നിരോധനം നീക്കി. പ്രസിഡന്റ് ജൈർ ബോല്‍സ്നാരോ ആയുധം സ്വന്തമാക്കുന്നതിനുള്ള നിരോധനം നീക്കിയ ഉത്തരവില്‍ ഒപ്പ് വെച്ചു. താത്ക്കാലികമായാണ് നിരോധനം നീക്കിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബോൽസ്നാരോ വാഗ്ദാനം ചെയ്തിരുന്നതാണ് ആയുധം കൈവശം വെക്കുന്നതിനുളള നിരോധനം നീക്കുമെന്ന്.

ഇക്കാര്യമാണ് കഴിഞ്ഞ ദിവസം ബോൽസ്നാരോ നിറവേറ്റിയത് . 2003 ലാണ് ബ്രസീലില്‍ തോക്ക് കൈവശം വെക്കുന്നത് നിയമവിരുദ്ധമാക്കുന്നത് . ജനങ്ങള്‍ക്ക് സ്വയരക്ഷക്ക് വേണ്ടിയാണ് നിരോധനം നീക്കുന്നതെന്നാണ് നിരോധനം നീക്കിയ ശേഷം ബൊൽസ്നാരോ പറഞ്ഞത്.

Tags:    

Similar News