ക്രിമിയക്കടുത്ത് ചരക്കു കപ്പലുകള്‍ക്ക് തീപിടിച്ച് മരിച്ചവരുടെ എണ്ണം 14 ആയി

ഇന്ത്യ, ടര്‍ക്കി, ലിബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കപ്പലിലെ ജീവനക്കാര്‍. മരിച്ചവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടതായാണ് വിവരം.

Update: 2019-01-23 04:08 GMT
Advertising

ക്രിമിയക്കടുത്ത് ചരക്കു കപ്പലുകള്‍ക്ക് തീപിടിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. വാതകം നിറക്കുന്നതിനിടയിലാണ് രണ്ട് ടാന്‍സാനിയന്‍ കപ്പലുകള്‍ക്ക് തീപിടിച്ചത്.

റഷ്യയും ഉക്രെയ്നും തമ്മിലുള്ള പ്രധാന ജലഗതാഗത പാതയായ കെര്‍ഷ് സ്ട്രെയ്റ്റിലാണ് അപകടമുണ്ടായത്. ഇന്ത്യ, ടര്‍ക്കി, ലിബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കപ്പലിലെ ജീവനക്കാര്‍. മരിച്ചവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടതായാണ് വിവരം. ഒരു കപ്പലില്‍ നിന്നും മറ്റൊരു കപ്പലിലേക്ക് വാതകം മാറ്റുന്നതിനിടയിലാണ് തീ പടര്‍ന്ന് പിടിച്ചത്.

എട്ട് ഇന്ത്യക്കാരും ഒമ്പത് ടര്‍ക്കിഷ് പൌരന്മാരും അടക്കം 17പേരാണ് ക്യാന്‍ഡി എന്ന കപ്പലില്‍ ഉണ്ടായിരുന്നത്. മാന്‍ട്രോ എന്ന കപ്പലില്‍ 7 ഇന്ത്യാക്കാരും 8ടര്‍ക്കിഷുകാരും ഒരു ലിബിയക്കാരനുമടക്കം 15 പേരും ഉണ്ടായിരുന്നു. ഇവരില്‍ 12 പേര്‍ രക്ഷപ്പെട്ടതായും 9 പേരെ കാണാനില്ലെന്നുമാണ് റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത്.

Tags:    

Similar News