ഇന്ത്യന്‍ സംഘം സഞ്ചരിച്ച കപ്പലുകള്‍ കരിങ്കടലില്‍ വെച്ച് തീപിടിച്ചു; 14 പേര്‍ മരണപ്പെട്ടു

Update: 2019-01-23 06:28 GMT
Advertising

ഇന്ത്യന്‍ സംഘം സഞ്ചരിച്ച രണ്ട് താന്‍സാനിയന്‍ കപ്പലുകള്‍ക്ക് തീപിടിച്ച് 14 പേര്‍ മരണപെടുകയും ആറ് പേരെ കാണാതാവുകയും ചെയ്തു. ഇന്ത്യന്‍ സംഘത്തിന് പുറമെ തുര്‍ക്കിഷ്, ലിബിയന്‍ സംഘങ്ങളും തീപിടിച്ച കപ്പലുകളിലുണ്ടായിരുന്നു. റഷ്യയെ ക്രീമിയയില്‍ നിന്നും വേര്‍തിരിക്കുന്ന കെര്‍ച്ച് സ്ട്രയിറ്റില്‍ വെച്ചാണ് കപ്പലുകള്‍ക്ക് തീപിടിക്കുന്നത്. കരിങ്കടലുള്‍പ്പെടുന്ന സമുദ്ര പ്രദേശമാണ് കെര്‍ച്ച് സ്ട്രയിറ്റ്.

മരിച്ചതും കാണാതായതുമായ ഇന്ത്യക്കാരാരാണെന്ന കാര്യത്തില്‍ ഇത് വരെ വ്യക്തത ലഭിച്ചിട്ടില്ല. 15 ഇന്ത്യന്‍ വംശജര്‍ ദുരന്തത്തെ അതിജീവിച്ചിട്ടുണ്ടെന്ന് മുബൈയിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങ് മന്ത്രാലയം അറിയിച്ചു. കപ്പലുകളിലൊന്നില്‍ എല്‍.എന്‍.ജി വാതകമായിരുന്നെന്നും അത് അടുത്തുള്ള ടാങ്കറിലേക്ക് മാറ്റുന്ന സന്ദര്‍ഭത്തിലാണ് തീപിടിച്ചതെന്ന് റഷ്യന്‍ രക്ഷാ സേന പറഞ്ഞു.

കപ്പലിലുണ്ടായിരുന്ന കൂടുതല്‍ പേരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് റഷ്യന്‍ രക്ഷാ സേന. തിരച്ചില്‍ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്നതായി റഷ്യന്‍ മാരി ടൈം ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

Tags:    

Similar News