ലൈംഗിക പീഡനത്തിന് ഇരയായെന്ന കായിക താരങ്ങളുടെ ആരോപണം: അന്വേഷണത്തിന് ഉത്തരവിടാന്‍ ഒരുങ്ങി ദക്ഷിണ കൊറിയ

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അന്വേഷണത്തില്‍ 30,000 പേരില്‍ നിന്നും മൊഴിയെടുക്കും. ഒളിംപിക് മെഡല്‍ ജേതാവ് അടക്കമുള്ള താരങ്ങളാണ് ലൈംഗിക പീഡനത്തിന് ഇരയായെയന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നത്.

Update: 2019-01-23 02:49 GMT
Advertising

ലൈംഗിക പീഡനത്തിന് ഇരയായെന്ന കായിക താരങ്ങളുടെ ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ ഒരുങ്ങി ദക്ഷിണ കൊറിയ. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അന്വേഷണത്തില്‍ 30,000 പേരില്‍ നിന്നും മൊഴിയെടുക്കും. ഒളിംപിക് മെഡല്‍ ജേതാവ് അടക്കമുള്ള താരങ്ങളാണ് ലൈംഗിക പീഡനത്തിന് ഇരയായെയന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നത്.

സ്പീഡ് സ്കേറ്റിങിലെ ഒളിംപിക്സ് മെഡല്‍ ജേതാവ് ഷിം സുഖേഹിയാണ് പരിശീലകന്‍ ചോ ജെ ബിയോമനെതിരെ ലൈംഗിക ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. 2014ല്‍ 17 വയസുള്ളപ്പോള്‍ മുതല്‍ പരിശീലകന്‍ ലൈംഗികമായി ഉപദ്രവിച്ചു വരികയാണെന്നായിരുന്നു 21 കാരിയുടെ ആരോപണം. സംഭവത്തില്‍ സെപ്തംബറില്‍ ചോജോ ബിയോമിന് 10 മാസത്തെ തടവ് ശിക്ഷ ലഭിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നിരവധി കായിക താരങ്ങള്‍ പരിശീലകര്‍ക്കെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്.

അതിനിടെ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ദക്ഷിണ കൊറിയന്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ ചോയി യങ് ഐ പറഞ്ഞു. കായിക രംഗത്ത് കാലങ്ങളായി തുടരുന്ന ലൈംഗിക പീഡനങ്ങള്‍ക്കെതിരെയുള്ള അന്വേഷണമാണ് ലക്ഷ്യമിടുന്നത്. എല്ലാ ഗെയിമുകളിലുമുള്ള പരിശീലകര്‍, ഒഫീഷ്യലുകള്‍, തുടങ്ങി 30,000ത്തോളം ആളുകളില്‍ നിന്നും വിവരം ശേഖരിക്കും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന അന്വേഷണമായിരിക്കും നടക്കുക. സംഭവത്തില്‍ അന്വേഷണം നടത്തി വിവരങ്ങള്‍ കൃത്യസമയത്ത് തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും യങ് ഐ പറഞ്ഞു,

Tags:    

Similar News