കൊറിയന്‍ തീരത്തെ യു.എസ് സൈന്യത്തിന്റെ തുക ഒരു ട്രില്യണായി വര്‍ധിപ്പിച്ച് ദക്ഷിണ കൊറിയ
കൊറിയന്‍ തീരത്തെ യു.എസ് സൈന്യത്തിന് നല്‍കുന്ന തുക ദക്ഷിണ കൊറിയ വര്‍ധിപ്പിച്ചു. തൊണ്ണൂറ്റി ആറായിരം കോടിയായിരുന്ന കരാര്‍ തുക ഒരു ലക്ഷം കോടിയിലധികമായാണ് വര്‍ധിപ്പിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കൂടുതല്‍ തുക അനുവദിക്കണമെന്നാവശ്യപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം.
1950-53 കൊറിയന്‍ യുദ്ധം മുതല്‍ അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യമുണ്ട് ദക്ഷിണ കൊറിയയില്‍. 28500 യുഎസ് സൈനികരാണ് അവിടെയുള്ളത്. നിലവില്‍ 96 ലക്ഷം കോടിയാണ് ദക്ഷിണ കൊറിയ നല്‍കുന്നത്. അത് ഒരു ലക്ഷം കോടിയിലധികമായി വര്‍ധിപ്പിച്ചാണ് ഇരു രാജ്യങ്ങളും കരാറിലെത്തിയിരിക്കുന്നത്. നേരത്തെയുള്ള കരാര്‍ അഞ്ച് വര്‍ഷമായിരുന്നെങ്കില്‍ നിലവിലേത് ഒരു വര്‍ഷത്തേക്കാണ്, തുകയുടെ കാര്യത്തില്‍ ഇരു രാജ്യങ്ങളും തുടര്‍ന്നും സമവായ ചര്‍ച്ചകള്‍ നടക്കും. ഇരു രാജ്യങ്ങളും തമ്മിലെ സഖ്യം മുന്നോട്ട് കൊണ്ടുപോകുന്നതിന് ദക്ഷിണ കൊറിയയുടെ ഭാഗത്ത് നിന്നും നല്ല സഹകരണമാണ് ഉള്ളതെന്ന അഭിപ്രായമാണ് അമേരിക്കക്ക്. പുതിയ കരാറിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. കരാര്‍ ഇനി പാര്‍ലമെന്റ് അംഗീകരിക്കണം. പതിനായിരം കോടി ഡോളറിന്റെ അധിക ബാധ്യതയാണ് ദക്ഷിണ കൊറിയക്ക് മേല്‍ വരിക. മാര്‍ച്ച് മുതല്‍ ഇരു രാജ്യങ്ങളും പത്തോളം തവണയാണ് ചര്‍ച്ച നടന്നത്. ഇതിലെല്ലാം തുക കൂട്ടണമെന്ന ആവശ്യം ആവര്‍ത്തിക്കുകയായിരുന്നു ട്രംപ്. സിറിയയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച നടപടി ദക്ഷിണ കൊറിയയിലും ആവര്‍ത്തിച്ചേക്കുമോയെന്ന ആശങ്കയും ഈ കരാറിന് പിന്നില്‍ ഉണ്ടെന്നാണ് സൂചന. ജൂണില്‍ ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ദക്ഷിണ കൊറിയയും അമേരിക്കയും തമ്മിലെ സൈനിക പ്രകടനം നിര്‍ത്തിവെച്ചിരുന്നു. വളരെ ചെലവേറിയും കൂടുതല്‍ തുക തങ്ങളാണ് ചെലവാക്കുന്നതെന്നും അമേരിക്ക പറഞ്ഞിരുന്നു.