സിറിയയില്‍ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ ശക്തി കുറഞ്ഞ് വരുന്നതായി റിപ്പോർട്ട്

2104ല്‍ ഐ.എസ് തീവ്രവാദികൾ സിറിയയില്‍ പിടിമുറുക്കിയതിന് ശേഷം നിരവധി നഷ്ടങ്ങളാണ് സിറിയക്ക് ഉണ്ടായത്. പിന്നീടങ്ങോട്ട് തികച്ചും യുദ്ധസമാനമായ നാളുകളായിരുന്നു സിറിയയില്‍.

Update: 2019-02-15 02:42 GMT
Advertising

സിറിയയില്‍ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ ശക്തി കുറഞ്ഞ് വരുന്നതായി റിപ്പോർട്ട്. സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിന്റെ ഇടപെടലാണ് ഐ.എസ് തീവ്രവാദികളുടെ നാശത്തിന് കാരണമായതെന്നും വിവരങ്ങൾ.

2104ല്‍ ഐ.എസ് തീവ്രവാദികൾ സിറിയയില്‍ പിടിമുറുക്കിയതിന് ശേഷം നിരവധി നഷ്ടങ്ങളാണ് സിറിയക്ക് ഉണ്ടായത്. പിന്നീടങ്ങോട്ട് തികച്ചും യുദ്ധസമാനമായ നാളുകളായിരുന്നു സിറിയയില്‍. എന്നാല്‍ ഇപ്പോൾ സിറിയയില്‍ നൂറിലധികം ഐ.എസ് തീവ്രവാദ സംഘടനകൾ മാത്രമാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്.

ഐ.എസ് തീവ്രവാദികളുടെ കുടുംബം ഇന്ന് അനുഭവിക്കുന്നത് ദുരിത പൂര്‍ണമായ ജീവിതമാണെന്നും റിപ്പോര്‍ട്ടുകൾ പുറത്തു വരുന്നു. അമേരിക്ക ഉൾപ്പെടെയുള്ള വന്‍ ശക്തികളുടെ സൈനിക ഇടപെടലും സിറിയയില്‍ നിന്നും ഐ.എസ് ഭീകരരെ തുടച്ചു നീക്കുന്നതിന് കാരണമായെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഏപ്രിലില്‍ അമേരിക്ക സൈന്യത്തെ പിന്‍വലിക്കുകയാണെങ്കില്‍ ഐഎസ് ഭീകരര്‍ വീണ്ടും തിരിച്ചുവരാന്‍ സാധ്യത ഉണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. തീവ്രവാദികളെ പൂര്‍ണമായും ഉന്മൂലനം ചെയ്യുന്നതിനായി സിറിയന്‍ സൈന്യം എല്ലാ മേഖലകളിലും തെരച്ചിലുകൾ ഊർജിതമാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Tags:    

Similar News