ദക്ഷിണാഫ്രിക്കയിലെ പൊതു തെരഞ്ഞെടുപ്പ് വോട്ടിങ് അവസാനിച്ചു 

ശനിയാഴ്ച തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

Update: 2019-05-09 02:57 GMT
Advertising

ദക്ഷിണാഫ്രിക്കയിലെ പൊതുതെരഞ്ഞെടുപ്പില്‍ വോട്ടിങ് അവസാനിച്ചു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇത്തവണയും അധികാരത്തി ലെത്തുമെന്നാണ് അഭിപ്രായ സര്‍വ്വേഫലങ്ങള്‍. ശനിയാഴ്ച തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

48 പാര്‍ട്ടികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തില്‍ ആദ്യാമായാണ് ഇത്രയും പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. പോളിങ് ശതമാനം സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ടിട്ടില്ല. 55 മുതല്‍ 62 ശതമാനം വരെ വോട്ടുകള്‍ നേടി ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇത്തവണയും അധികാരത്തിലെത്തുമെന്നാണ് അഭിപ്രായസര്‍വ്വേഫലങ്ങള്‍.

നിലവിലെ മുഖ്യ പ്രതിപക്ഷമായ മുസി മൈമാനയുടെ ഡെമോക്രാറ്റിക് അലയന്‍സ് 20 ശതമാനവും മുന്‍ എ.എന്‍.സി നേതാവായ ജൂലിയസ് മലേമയുടെ എകണോമിക് ഫ്രീഡം ഫൈറ്റേഴ്സിന് 10 മുതല്‍ 14 ശതമാനം വരെ വോട്ടുകള്‍ നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

Similar News