സിഡ്നിയില്‍ വെള്ളപ്പൊക്ക ഭീഷണി; ആയിരക്കണക്കിനാളുകളെ ഒഴിപ്പിക്കുന്നു
ആസ്ട്രേലിയയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും താറുമാറായി.
ആസ്ട്രേലിയയുടെ കിഴക്കന്‍ തീരമായ ന്യൂ സൗത്ത് വെയില്‍സില്‍ കനത്ത മഴ തുടരുന്നു. മേഖലയില്‍ വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങി.
ആസ്ട്രേലിയയില്‍ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസിലെ 12 ഓളം പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നുണ്ട്. എട്ടു ലക്ഷത്തോളം ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവിടെ നിന്ന് ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്.
വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് റിപ്പോര്‍ട്ട്. നദികള്‍ ഇതിനോടകം തന്നെ കരകവിഞ്ഞൊഴുകാന്‍ തുടങ്ങി. താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറുകയാണ്. നിരവധി വീടുകൾ നശിക്കുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങളിലെ സ്കൂളുകൾ അടച്ചിട്ടു.
എമർജൻസി നമ്പറിലേക്ക് കഴിഞ്ഞദിവസം രാത്രി 600 ഓളം ഫോൺകോളുകൾ വന്നതായി അധികൃതര്‍ അറിയിച്ചു. ഇതിൽ 60 എണ്ണം വെള്ളപ്പൊക്കത്തിൽനിന്ന് രക്ഷിക്കണമെന്ന് അഭ്യർഥിച്ചാണ്. നിരവധി പേരെ രക്ഷപ്പെടുത്തിയതായും അധികൃതർ കൂട്ടിച്ചേർത്തു.
കനത്ത മഴയും വെളളപ്പൊക്കവും ആസ്ട്രേലിയയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും താറുമാറാക്കി. രാജ്യത്ത് ആദ്യ ഘട്ട കോവിഡ് വാക്സിൻ വിതരണം നടന്നുകൊണ്ടിരിക്കുകയാണ്. ആറു ദശലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കാനുള്ള പദ്ധതികളാണ് മഴമൂലം തടസ്സപ്പെട്ടത്.
Thousands of people in Sydney's outer suburbs are ordered to evacuate, as Australia's east coast is hit by record rainfall and widespread flooding
— AFP News Agency (@AFP) March 21, 2021
The heavy rains were forecast to move down the coast over the weekend pic.twitter.com/SGs8kimE4Z