100 കിലോമീറ്റര്‍ നീളത്തില്‍ 'ഷിപ് ട്രാഫിക് ജാം'; സൂയസ് പ്രതിസന്ധിയുടെ ബഹിരാകാശ ചിത്രവുമായി നാസ 

രാത്രിയിൽ പകർത്തിയ ദൃശ്യങ്ങളാണ് നാസ പങ്കുവെച്ചത്.

Update: 2021-04-01 07:52 GMT
Advertising

ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍പാതയായ സൂയസ് കനാലില്‍ കൂറ്റന്‍ ചരക്കുകപ്പല്‍ 'എവര്‍ ഗിവണ്‍' സൃഷ്ടിച്ചത് 100 കിലോമീറ്റര്‍ നീളത്തിലുള്ള കപ്പല്‍കുരുക്ക്. 'ഷിപ് ട്രാഫിക് ജാമിന്‍റെ' ബഹിരാകാശചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ.

രാത്രിയിൽ പകർത്തിയ മൂന്ന് ദൃശ്യങ്ങളാണ് നാസ പങ്കുവെച്ചത്. ഫെബ്രുവരി ഒന്നിലെ സാധാരണഗതിയിലുള്ള ചിത്രത്തോടൊപ്പമാണ് കപ്പൽ കുടുങ്ങിയതിന് ശേഷം മാർച്ച് 27ന് പകര്‍ത്തിയ ചിത്രവും പ്രതിസന്ധി രൂക്ഷമായ മാര്‍ച്ച് 29ലെ ചിത്രവും നാസ പുറത്തുവിട്ടത്.

നാസയുടെ സുവോമി സാറ്റലൈറ്റ്, ഇൻഫ്രാറെഡ് ഇമേജിങ് റേഡിയോമീറ്റർ സംവിധാനം എന്നിവ ഉപയോഗിച്ചാണ് ചിത്രങ്ങൾ പകർത്തിയത്. മാർച്ച് 27ന് 72 കിലോമീറ്റർ നീളത്തിലാണ് കപ്പലുകൾ സൂയസ് കടലിടുക്കിൽ കാത്തുകിടന്നതെങ്കില്‍ 29 ആയപ്പോഴേക്കും കപ്പൽകുരുക്കിന്‍റെ നീളം 100 കിലോമീറ്ററായെന്ന് ചിത്രം വ്യക്തമാക്കുന്നു.

Full View

ഒരാഴ്ചയോളമാണ് ജപ്പാനീസ് ചരക്കുകപ്പലായ എവര്‍ ഗിവണ്‍ സൂയസ് കനാലില്‍ കുടുങ്ങിക്കിടന്നത്. ആറ് ദിവസത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ടൺ കണക്കിന് മണൽ നീക്കിയും, ലോഡ് ഇറക്കിയും, ടഗ് ബോട്ടുകളാൽ കെട്ടിവലിച്ചും കപ്പലിനെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. 300ലേറെ കപ്പലുകളാണ് സൂയസ് കനാലിലെ പ്രതിസന്ധി അവസാനിക്കുന്നതും പ്രതീക്ഷിച്ച് ഇരുവശങ്ങളിലും കാത്തുകിടന്നത്.

ये भी पà¥�ें- റോഡിലല്ല, കടലില്‍ ഒരു ട്രാഫിക് ബ്ലോക്ക്: സൂയസ് കനാലില്‍ കപ്പല്‍ കുറുകെ ചെരിഞ്ഞു

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News