യു.എസ് കാപ്പിറ്റോൾ മന്ദിരത്തിന്‍റെ ബാരിക്കേഡിലേക്ക് കാർ ഇടിച്ചുകയറ്റി; ഒരു മരണം

അക്രമിയെ പൊലീസ് വെടിവെച്ച് കൊന്നു. സുരക്ഷ ഭീഷണിയെ തുടർന്ന് കാപ്പിറ്റോൾ മന്ദിരം താൽക്കാലികമായി അടച്ചു

Update: 2021-04-03 01:29 GMT
യു.എസ് കാപ്പിറ്റോൾ മന്ദിരത്തിന്‍റെ ബാരിക്കേഡിലേക്ക് കാർ ഇടിച്ചുകയറ്റി; ഒരു മരണം
AddThis Website Tools
Advertising

യു.എസ് കാപ്പിറ്റോൾ മന്ദിരത്തിന്‍റെ ബാരിക്കേഡിലേക്ക് കാർ ഇടിച്ചുകയറ്റി. ആക്രമണത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ മരിച്ചു. അക്രമിയെ പൊലീസ് വെടിവെച്ച് കൊന്നു. സുരക്ഷ ഭീഷണിയെ തുടർന്ന് കാപ്പിറ്റോൾ മന്ദിരം താൽക്കാലികമായി അടച്ചു.

കാപ്പിറ്റോൾ മന്ദിരത്തിന്‍റെ ബാരിക്കേഡിലേക്ക് കാർ ഇടിച്ചു കയറ്റുകയായിരുന്നു. ആക്രമണത്തിൽ ഒരു പൊലീസുകാരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കാറിൽ നിന്നിറങ്ങിയ അക്രമി പൊലീസുകാർക്ക് നേരെ കത്തി വീശി.

ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് അക്രമിയെ വെടിവെച്ച് വീഴ്ത്തി. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇയാൾ മരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാപ്പിറ്റോളിൽ അതീവ സുരക്ഷയും പ്രഖ്യാപിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News