നീല നിറവും ഐസ്ക്രീമിന്‍റെ രുചിയും; അത്ഭുതപ്പെടുത്തി ബ്ലൂ ബനാന

നീല നിറത്തിലുള്ള വാഴപ്പഴം കഴിച്ചിട്ടുണ്ടോ? കണ്ടിട്ടെങ്കിലും ഉണ്ടോ..?

Update: 2021-04-11 13:39 GMT
Advertising

വാഴപ്പഴം കഴിക്കാത്തവരായിട്ടോ കാണാത്തവരായിട്ടോ ആരുമുണ്ടാകാനിടയില്ല. എന്നാല്‍ നീല നിറത്തിലുള്ള വാഴപ്പഴം കഴിച്ചിട്ടുണ്ടോ? കണ്ടിട്ടെങ്കിലും ഉണ്ടോ..? സാധ്യത കുറവാണ് വളരെ ചുരുക്കം ചിലര്‍ക്ക് ഇതിനെക്കുറിച്ച് അറിവുണ്ടാകും.

മഞ്ഞ നിറത്തിലും ചുവന്ന നിറത്തിലുമുള്ള വാഴപ്പഴം സാധാരണമാണ്. പക്ഷേ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് നീല നിറത്തിലുള്ള വാഴപ്പഴമാണ്. ബ്ലൂ ജാവ ബനാന എന്ന പേരിലറിയപ്പെടുന്ന ഈ പഴത്തെക്കുറിച്ച് പ്രസിദ്ധ ഷെഫായ താം ഖയ് മെങ് തന്‍റെ ട്വിറ്ററിലൂടെ ഷെയര്‍ ചെയതതോടെയാണ് സംഭവം ശ്രദ്ധ പിടിച്ചു പറ്റുന്നത്.‌

'എന്തു കൊണ്ട് ആരും എന്നോട് ഈ നീല പഴത്തെക്കുറിച്ച് പറഞ്ഞില്ല. വാനില ഐസ്‌ക്രീമിന്‍‍റെ രുചിയാണ് ഇതിനുള്ളത്'. താം ഖയ് മെങ് ട്വിറ്ററില്‍ കുറിച്ചു.

15 മുതല്‍ 20 അടി വരെ പൊക്കമുണ്ടാകുന്ന വാഴയാണ് ബ്ലൂ ജാവ. കിഴക്കന്‍ ഏഷ്യയില്‍ ആണ് ബ്ലൂ ബനാനയുടെ സ്വദേശം. ഇവിടുത്തെ ഹവായി മേഖലയില്‍ ആണ് ഈ പഴം കൂടുതലായും കാണപ്പെടുന്നത്. ഐസ്‌ക്രീം ബനാന എന്നറിയപ്പെടുന്ന ബ്ലൂ ജാവയെ ഫിജിയില്‍ 'ഹവായിയന്‍ ബനാന' എന്നാണ് വിളിക്കുന്നത്.

എന്നാല്‍ പലരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്ന ചിത്രങ്ങളില്‍ പലതും എഡിറ്റഡ് ആണ്. നീല നിറമുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ പലരും പ്രചരിപ്പിക്കുന്നത് പോലെ അത്രയും കടും നീല നിറം അല്ല ബ്ലൂ ജാവക്ക്, പച്ചയില്‍ ഇളം നീല കലര്‍ന്ന നിറമാണ് യഥാര്‍ത്ഥ ബ്ലൂ ജാവയുടേത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News