മൈക്രോസോഫ്റ്റ് സ്ഥാപകൻ ബില്‍ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞു
27 വർഷം നീണ്ടു നിന്ന ദാമ്പത്യം അവസാനിപ്പിക്കുന്നതായി ഇരുവരും ട്വിറ്ററിലൂടെയാണ് അറിയിച്ചത്
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബിൽ ഗേറ്റ്സും (65) ഭാര്യ മെലിൻഡയും (56) വേർപിരിഞ്ഞു. 27 വർഷം നീണ്ടു നിന്ന ദാമ്പത്യം അവസാനിപ്പിക്കുന്നതായി ഇരുവരും ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഇവര്‍ക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്. ഇവരുടെ സമ്പാദ്യം 130 ബില്യൺ ഡോളറാണ്.
— Bill Gates (@BillGates) May 3, 2021
ഒരുപാട് ചിന്തകൾക്കു ശേഷമെടുത്ത തീരുമാനമാണ്. ദമ്പതികൾ എന്ന നിലയിൽ ജീവിതം ഒരുമിച്ചു കൊണ്ടുപോകുവാൻ സാധിക്കാത്തതിനാലാണ് വേർപിരിയുന്നത്. ഇതോടെ പുതിയ ജീവിതത്തിനു തുടക്കമാകുന്നുവെന്നും ഇരുവരും ചേർന്ന് പുറപെടുവിച്ച സംയുക്ത പ്രസ്താവനയിൽ പറയുന്നു. വേർപിരിയുമെങ്കിലും ബിൽ– മെലിൻഡ ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്നും ഇരുവരും അറിയിച്ചു.
1994ൽ ഹവായിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. മെലിൻഡ് മൈക്രോസോഫ്റ്റിൽ പ്രൊഡക്ട് മാനേജരായി ജോലി നോക്കവെയാണ് 1987ലാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ബിൽ ഗേറ്റ്സ് മൈക്രോസോഫ്റ്റ് ഡയറക്ടർ ബോർഡിൽ നിന്ന് രാജിവെച്ചിരുന്നു. സന്നദ്ധ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ഇത്. 2000വരെ മൈക്രോസോഫ്റ്റ് സി.ഇ.ഒ പദവിയിലിരുന്ന അദ്ദേഹം ക്രമേണ കമ്പനിയിലെ തന്റെ പങ്കാളിത്തം കുറച്ചുകൊണ്ടുവരികയായിരുന്നു. 1975ലാണ് പോൾ അലനൊപ്പം ബിൽഗേറ്റ്സ് മൈക്രോസോഫ്റ്റ് സ്ഥാപിച്ചത്. 2014വരെ ബോർഡ് ചെയർമാനായി ബിൽ ഗേറ്റ്സ് തുടർന്നിരുന്നു.