കോവിഡ് കേസുകള്‍ കൂടുന്നു; ചൈനയില്‍ വീണ്ടും ലോക്ക്ഡൗണ്‍

തെക്കന്‍ ചൈനീസ് നഗരമായ ഗുവാന്‍ഷുവിലാണ് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

Update: 2021-05-29 15:35 GMT
Advertising

കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ചൈനയില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. തെക്കന്‍ ചൈനീസ് നഗരമായ ഗുവാന്‍ഷുവിലാണ് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. വ്യാവസായിക നഗരമായ ഇവിടത്തെ ജനസംഖ്യ ഏകദേശം 15 മില്യന്‍ ആണ്. കഴിഞ്ഞ ആഴ്ച 20 പുതിയ കോവിഡ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.

ഇവിടെ അഞ്ച് തെരുവുകള്‍ ഹൈ റിസ്‌ക് ഏരിയയായി പ്രഖ്യാപിച്ച് ഗുവാന്‍ഷു മുന്‍സിപ്പല്‍ ഹെല്‍ത്ത് ബ്യൂറോ നോട്ടീസ് പുറത്തിറക്കിയിരുന്നു. മുഴുവന്‍ ആളുകളും കോവിഡ് ടെസ്റ്റിന് വിധേയരാവുന്നത് വരെ ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഈ പ്രദേശത്ത് മാര്‍ക്കറ്റുകളും സ്‌കൂളുകളും വിനോദ കേന്ദ്രങ്ങളും അടച്ചുപൂട്ടി. കോവിഡ് ടെസ്റ്റിങ് നിരക്ക് കുത്തനെ കൂട്ടിയ സര്‍ക്കാര്‍ ബുധനാഴ്ച്ച വരെ ഏഴ് ലക്ഷം ആളുകളെയാണ് ടെസ്റ്റിന് വിധേയരാക്കിയത്. ഇന്ത്യയടക്കമുള്ള അയല്‍രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചതോടെ ചൈന ക്വാറന്റീന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കിയിരുന്നു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News