മസ്ജിദുൽ അഖ്‌സ ആക്രമണ ദൃശ്യങ്ങൾ പങ്കുവെച്ച അക്കൗണ്ടുകൾ വിലക്കി ഇൻസ്റ്റാഗ്രാം

Update: 2021-05-10 14:21 GMT
Advertising

കഴിഞ്ഞ വെള്ളിയാഴ്ച മുസ്‌ലിംകളുടെ വിശുദ്ധ ഗേഹമായ മസ്ജിദുൽ അഖ്‌സയിൽ പ്രാർത്ഥനക്കെത്തിയ ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ അക്രമണത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച അക്കൗണ്ടുകൾ ഇൻസ്റ്റാഗ്രാം സസ്‌പെൻഡ് ചെയ്തു. ലോകത്താകമാനം മുസ്‌ലിംകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച വിവരങ്ങൾ ശേഖരിക്കുന്ന സാമൂഹ്യ മാധ്യമ കൂട്ടായ്മയായ DOAM, (Documenting Oppression Against Muslims) യുടേതുൾപ്പെടെയുള്ള അക്കൗണ്ടുകളാണ് ഇൻസ്റ്റാഗ്രാം വിലക്കിയത്.

ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ ഉള്ളടക്കമായി വരുന്ന പോസ്റ്റുകളും ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങൾ നിശ്ശബ്ദമാക്കുകയോ സെൻസർ ചെയ്യപ്പെടുകയോ ചെയ്യുന്നുവെന്ന പരാതി വ്യാപകമായ സാഹചര്യത്തിൽ തന്നെയാണ് ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാമിന്റെ പുതിയ നീക്കം. 

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News