മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതിന് കരീബിയൻ സുപ്രീംകോടതിയുടെ സ്റ്റേ

ചോക്സിക്ക് നിയമസഹായം നൽകാനും കരീബിയൻ സുപ്രീം കോടതി നിർദേശിച്ചു.

Update: 2021-05-28 07:37 GMT
Advertising

13500 കോടിയുടെ പഞ്ചാബ് ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതിന് ഈസ്റ്റേൺ കരീബിയൻ സുപ്രീംകോടതിയുടെ സ്റ്റേ. ചോക്സിക്ക് നിയമസഹായം നൽകാനും സുപ്രീം കോടതി നിർദേശിച്ചു. മെഹുൽ ചോക്സിയുടെ അഭിഭാഷകർ നൽകിയ ഹേബിയസ് കോർപ്പസ് ഹരജി പരിഗണിച്ചാണ് കോടതി നാടുകടത്തലിന് സ്റ്റേ അനുവദിച്ചത്. കേസ് ഇന്ന് വൈകിട്ട് വീണ്ടും പരിഗണിക്കും.

പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ വായ്പതട്ടിപ്പ് നടത്തിയ കേസിൽ പ്രതിയായ ചോക്സി 2018 ൽ ഇന്ത്യയിൽ നിന്നു കടന്നുകളയുകയായിരുന്നു. അതിനു മുന്നോടിയായി കരീബിയൻ രാജ്യമായ ആന്റിഗ്വയിൽ ഇയാൾ പൗരത്വവും നേടിയിരുന്നു.

കഴിഞ്ഞ ദിവസം കരീബിയൻ ദ്വീപായ  ആന്‍റിഗ്വയിൽ നിന്ന് ചോക്സിയെ വീണ്ടും കാണാതായി. പിന്നാലെ , ബോട്ടിൽ ക്യൂബയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചോക്സി ഡൊമിനിക്കൻ പൊലീസിന്‍റെ പിടിയിലായത്. ഇ.ഡിയും സി.ബി.ഐയും ചോക്സിയെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾടത്തുന്നതിനിടെയാണ് ചോക്സി പിടിയിലാകുന്നത്. ഇതിനുപിന്നാലെ മെഹുൽ ചോക്സിയെ ഇന്ത്യയ്ക്കു കൈമാറണമെന്ന് ആന്റിഗ്വയും ആവശ്യപ്പെട്ടിരുന്നു. ഇയാളെ ആന്റിഗ്വയിലേക്കു തിരിച്ചയയ്ക്കരുതെന്നും ഇന്ത്യയ്ക്കു തന്നെ കൈമാറണമെന്ന നിർദേശം ‍ഡൊമിനിക്കയ്ക്ക് നൽകിയിട്ടുണ്ടെന്നും ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൻ ബ്രൗൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News