ഇസ്രായേലിനെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന് തുർക്കി

Update: 2021-05-16 10:41 GMT
Advertising

ഗസ്സയിൽ ഇസ്രായേൽ നരമേധം തുടരവേ പ്രശ്നപരിഹാരത്തിനായി ചേർന്ന ഇസ്‌ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക കൺട്രീസ് (ഓ.ഐ.സി) യോഗത്തിൽ പൊട്ടിത്തെറിച്ച് തുർക്കി വിദേശകാര്യ മന്ത്രി മെവ്ലത്ത് കാവുസോഗ്ലു. ഇസ്രായേലിനെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

"അമേരിക്കയുടെ സമ്മർദം കാരണം ഒരു പ്രസ്താവന പുറത്തിറക്കാൻ പോലും യു എൻ രക്ഷാമിതിക്ക് കഴിഞ്ഞില്ല. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം പോലും അസാധ്യമായിരിക്കുകയാണ്." - അദ്ദേഹം പറഞ്ഞു

സൗദി അറേബ്യ വിളിച്ചു ചേർത്ത യോഗം വിർച്ച്വൽ ആയാണ് നടക്കുന്നത്. അറബ്, മുസ്‌ലിം ലോകത്തിന്റെ നിസ്സംഗത മുതലെടുത്താണ് അധിനിവേശ ശക്തികൾ മസ്ജിദുൽ അഖ്‌സയിൽ വരെ തേർവാഴ്ച്ച നടത്തുന്നതെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രി പറഞ്ഞു.വിഷയത്തിൽ അന്തർദേശീയ സമൂഹം അടിയന്തിരമായി ഇടപെടണമെന്ന് സൗദി മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ആവശ്യപ്പെട്ടു.  

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News