പ്രസിഡന്‍റിന്‍റെ ട്വീറ്റ് നീക്കിയ ട്വിറ്ററിനെ വിലക്കി നൈജീരിയ
രാജ്യത്തിന്‍റെ കോർപറേറ്റ് അസ്തിത്വം തകർക്കുന്ന പ്രവർത്തനങ്ങളെ പിന്തുണക്കുന്നുവെന്ന് കാണിച്ചാണ് വെള്ളിയാഴ്ച ട്വിറ്ററിനെ വിലക്കിയത്
Update: 2021-06-05 03:56 GMT
പ്രസിഡന്‍റിന്‍റെ ട്വീറ്റ് നീക്കം ചെയ്ത ട്വിറ്ററിനെതിരെ നൈജീരിയയിൽ പ്രതികാര നടപടി. രാജ്യത്തിന്‍റെ കോർപറേറ്റ് അസ്തിത്വം തകർക്കുന്ന പ്രവർത്തനങ്ങളെ പിന്തുണക്കുന്നുവെന്ന് കാണിച്ചാണ് വെള്ളിയാഴ്ച ട്വിറ്ററിനെ വിലക്കിയത്. അനിശ്ചിത കാലത്തേക്കാണ് ട്വിറ്ററിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി കഴിഞ്ഞ ദിവസം തന്‍റെ ഔദ്യോഗിക അക്കൗണ്ടിൽ നൽകിയ ട്വീറ്റാണ് പോളിസിക്ക് വിരുദ്ധമാണെന്ന് കാണിച്ച് ട്വിറ്റർ കഴിഞ്ഞ ദിവസം നീക്കം ചെയ്തത്. വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് ഇപ്പോഴും ട്വിറ്റർ സേവനങ്ങൾ തുടരുന്നതായാണ് റിപ്പോർട്ട്.