ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ന് വാ​ക്സി​ൻ ഉ​പ​യോ​ഗം പു​നഃ​രാ​രം​ഭി​ക്കാ​ൻ അ​നു​മ​തി

വാ​ക്സി​ൻ ഉപയോഗിച്ചതിന്റെ ഫലമായി ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാണ് ജോ​ൺ​സ​ൺ & ജോ​ൺ​സ​ന്‍റെ വാ​ക്സി​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെക്കാൻ അ​മേ​രി​ക്ക തീരുമാനിച്ചത്

Update: 2021-04-24 03:37 GMT
Editor : ubaid | Byline : Web Desk
Advertising

ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ന് വാ​ക്സി​ൻ ഉ​പ​യോ​ഗം പു​നഃ​രാ​രം​ഭി​ക്കാ​ൻ യു​എ​സ് ആ​രോ​ഗ്യ​വ​കു​പ്പ് അ​നു​മ​തി ന​ൽ​കി. വി​ദ​ഗ്ധ സ​മി​തി​യു​ടെ ശി​പാ​ർ​ശ​യെ തു​ട​ർ​ന്നാ​ണ് ന​ട​പ‌​ടി.

വാ​ക്സി​ൻ ഉപയോഗിച്ചതിന്റെ ഫലമായി ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാണ് ജോ​ൺ​സ​ൺ & ജോ​ൺ​സ​ന്‍റെ വാ​ക്സി​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെക്കാൻ അ​മേ​രി​ക്ക തീരുമാനിച്ചത്. എന്നാൽ അത്യ​പൂ​ർ​വം കേ​സു​ക​ളി​ൽ മാ​ത്ര​മാ​ണ് ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന പ്ര​ശ്നം ക​ണ്ടെ​ത്തി​യ​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വാ​ക്സി​ൻ സ്വീ​ക​രി​ച്ച 3.9 മി​ല്യ​ൺ സ്ത്രീ​ക​ളി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ 15 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന പ്ര​ശ്നം ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ 13 പേ​രും 50 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രാ​ണ്. പു​രു​ഷ​ൻ​മാ​രി​ൽ ആ​ർ​ക്കും ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. യു​റോ​പ്യ​ൻ ആ​രോ​ഗ്യ നി​യ​ന്ത്ര​ണ ഏ​ജ​ൻ​സി​യും ര​ക്തം ക​ട്ട​പി​ടി​ക്ക​ൽ പ്ര​ശ്നം അ​പൂ​ർ​വ​മാ​യി മാ​ത്ര​മാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള​ള​തെ​ന്നാ​ണ് അ​റി​യി​ക്കു​ന്ന​ത്. വാ​ക്സി​ന്‍റെ ഉ​പ​യോ​ഗം പു​നഃ​രാ​രം​ഭി​ച്ചാ​ലും കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണ​മു​ണ്ടാ​വു​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News