കോവിഡ്: ഇന്ത്യയില്‍ നിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തി അമേരിക്ക

ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തുന്ന പൗരന്മാര്‍ക്ക് ഓസ്ട്രേലിയയും വിലക്ക് ഏർപ്പെടുത്തി.

Update: 2021-05-01 01:26 GMT
By : Web Desk
Advertising

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തി അമേരിക്ക. ചൊവ്വാഴ്ച, മെയ് നാല് രാത്രി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. വൈറ്റ് ഹൗസാണ് ഇക്കാര്യം അറിയിച്ചത്. വിലക്ക് അമേരിക്കന്‍ പൌരന്‍മാര്‍ക്കും രാജ്യത്തെ സ്ഥിരം താമസക്കാര്‍ക്കും ബാധകമല്ല.

അതിനിടെ ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തുന്ന പൗരന്മാര്‍ക്ക് ഓസ്ട്രേലിയയും വിലക്ക് ഏർപ്പെടുത്തി. വിലക്ക് ഇന്നുമുതല്‍ നിലവില്‍ വരും. തിരിച്ചെത്തുന്നതിന് മുമ്പ് ഇന്ത്യയില്‍ 14 ദിവസം ചെലവഴിച്ചിട്ടുണ്ടെങ്കില്‍ രാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കില്ല. വിലക്ക് ലംഘിച്ചാല്‍ അഞ്ച് വര്‍ഷം വരെ തടവോ അല്ലെങ്കില്‍ 66,000 ഡോളറോ പിഴയോ ചുമത്തും.

ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാന സര്‍വ്വീസ് നേരത്തെ തന്നെ ഓസ്ട്രേലിയ റദ്ദാക്കിയിരുന്നു. 9000ത്തോളം ഓസ്ട്രേലിയക്കാര്‍ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. ഇനി ഇന്ത്യയില്‍ നിന്നുള്ള ഓസ്ട്രേലിയക്കാര്‍ക്ക് 14 ദിവസം മറ്റേതെങ്കിലും രാജ്യത്ത് തങ്ങി വേണ്ടിവരും നാട്ടിലെത്താന്‍.

നിലവില്‍ സൌത്ത് ആഫ്രിക്ക, ബ്രസീല്‍, ബ്രിട്ടണ്‍, അയര്‍ലന്‍ഡ്, ചൈന, ഇറാന്‍ അടക്കം നിരവധി രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് യാത്രാവിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

By - Web Desk

contributor

Similar News