ഇന്ത്യയിൽ പടരുന്ന കോവിഡ് വകഭേദം ആശങ്കയുളവാക്കുന്നതെന്ന് ലോകാരോഗ്യ സംഘടന
Update: 2021-05-10 17:19 GMT
ഇന്ത്യയിൽ പടരുന്ന കോവിഡ് 19 ന്റെ B.1.617 എന്ന വകഭേദം ആശങ്കയുളവാക്കുന്നതും കൂടുതൽ പകർച്ചാ സാധ്യതയുള്ളതുമാണെന്ന് ലോകാരോഗ്യ സംഘടന. ലഭ്യമായ വിവരങ്ങളിൽ നിന്നും ഇത് കൂടുതൽ പകർച്ചാ സാധ്യതയുള്ളതും വാക്സിനെ പ്രതിരോധിക്കാൻ കഴിവുള്ളതുമാണെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് 19 ടെക്നിക്കൽ ലീഡ് മരിയ വാൻ കെർഖോവ് തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ തന്നെ ഇതിനെ ആശങ്കയുളവാക്കുന്ന ഒന്നായി കണക്കാക്കുയാണെന്നും അവർ പറഞ്ഞു.