ഐ.പി.എല്ലിലെ എൽ ക്ലാസിക്കോ; ചെന്നൈ-മുംബൈ മത്സരത്തിന് റെക്കോർഡ് പ്രേക്ഷകർ

ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും അധികം പ്രേക്ഷകർ കണ്ട മത്സരമെന്ന റെക്കോർഡ് ഈ സീസണിലെ മുംബൈ ഇന്ത്യൻസ്-ചെന്നൈ സൂപ്പർ കിങ്‌സ് പോരാട്ടത്തിന്.

Update: 2021-05-15 03:01 GMT
Advertising

ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും അധികം പ്രേക്ഷകർ കണ്ട മത്സരമെന്ന റെക്കോർഡ് ഈ സീസണിലെ മുംബൈ ഇന്ത്യൻസ്-ചെന്നൈ സൂപ്പർ കിങ്‌സ് പോരാട്ടത്തിന്. ഐ.പി.എല്ലിലെ എൽ ക്ലാസിക്കോ എന്നായിരുന്നു ഈ മത്സരത്തെ കളിയാരാധകർ വിശേഷിപ്പിച്ചിരുന്നത്. 11.2 ബില്യണ്‍ മിനുട്ടുകളാണ് ഈ മത്സരം ആളുകള്‍ കണ്ടതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിടുന്ന വിവരം. ഇതോടെ ബാർക് ചരിത്രത്തിലെ തന്നെ ഏറ്റവും അധികം ആളുകള്‍ കണ്ട ഐ.പി.എല്‍ പോരാട്ടം ആയി ചെന്നൈ മുംബൈ മത്സരം മാറി.

ഐ.പി.എല്ലിലെ കരുത്തരുടെ പോരാട്ടം എന്ന് വിശേഷിപ്പിച്ച ഈ മത്സരത്തിൽ മുംബൈക്കായിരുന്നു ജയം. ചെന്നൈ സൂപ്പർ കിങ്‌സ് മുന്നോട്ടുവെച്ച 219 റൺസ് അവസാന പന്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഇന്ത്യൻസ് മറികടക്കുകയായിരുന്നു. ടോസ് നഷ്ടമായി ബാറ്റ് ചെയ്യേണ്ടി വന്ന ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തിലാണ് 218 റൺസെടുത്തു. അമ്പാട്ടി റായിഡു, മോയിൻ അലി, ഫാഫ് ഡു പ്ലെസി എന്നിവരുടെ അർദ്ധ ശതകങ്ങളുടെ മികവിലാണ് ചെന്നൈ കൂറ്റൻ സ്‌കോർ കുറിച്ചത്.

അസാധ്യമെന്ന് തോന്നിച്ച ടോട്ടലിലേക്ക് ബാറ്റ് വീശിയ മുംബൈയെ പൊള്ളാർഡ് ഒറ്റയാൻ പോരാട്ടത്തിലൂടെ കളിയിലേക്ക് തിരികെ കൊണ്ട് വരികയായിരുന്നു. എൻഗിഡിയെ നേരിട്ട വിൻഡീസ് താരം രണ്ട് ബൗണ്ടറിയും ഒരു സിക്‌സറുമടക്കമാണ് ടീമിനെ വിജയത്തിലെത്തിച്ചത്. 34 പന്തിൽ ആറ് ബൗണ്ടറിയും എട്ട് സിക്‌സറുമടക്കം 87 റൺസാണ് പൊള്ളാർഡ് അടിച്ചുകൂട്ടിയത്.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News